തിരുവനന്തപുരം | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങളും സൈബര്‍ ആക്രമണവും നടന്ന സംഭവത്തില്‍ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസാണ് കേസെടുത്തത്.എ കെ ആന്റണി ബിജെപിക്ക് അനുകൂലമായി പ്രസ്താവന നടത്തി എന്ന രീതിയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി വ്യാജപ്രചാരണം നടന്നത്. അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.Content Highlights: Thiruvananthapuram cyber police registered a case regarding a fake social media campaign against senior Congress leader A K Antony. The cyber attack falsely claimed that Antony made statements supporting the BJP. Police confirmed that an investigation is underway to arrest the culprits soon.