പ്രതിശ്രുത വരനെ കൊക്കയിൽ തള്ളി കൊന്ന സിയ ഗോയൽ കാമുകനെ രഹസ്യമായി വിവാഹം കഴിച്ചിരുന്നു; അമ്പരപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

Wait 5 sec.

പൂനെ | ലോനാവാലയിലെ ലോഹഗഡ് കോട്ടയിൽനിന്ന് പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ തള്ളിത്താഴെയിട്ട് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി സിയ ഗോയലിന്റെ ഞെട്ടിക്കുന്ന ഇരട്ട ജീവിതം (Double Life) പുറത്തുകൊണ്ടുവന്ന് പോലീസ്. കേതനുമായി വിവാഹം നിശ്ചയിക്കുന്നതിന് നാല് മാസം മുമ്പ് തന്നെ സിയ തന്റെ കാമുകനായ ചേതൻ ചൗധരിയെ രഹസ്യമായി വിവാഹം കഴിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. പ്രതികളുടെ വാട്സ്ആപ്പ് ചാറ്റുകൾ, ഫോൺ കോൾ വിവരങ്ങൾ, ലൊക്കേഷൻ ഹിസ്റ്ററി, ഇന്റർനെറ്റ് സെർച്ച് റെക്കോർഡുകൾ എന്നിവ പരിശോധിച്ചതിൽ നിന്നാണ് പൂനെ പോലീസിന് ഈ നിർണായക വിവരങ്ങൾ ലഭിച്ചത്.പരസ്യമായി കേതൻ അഗർവാളുമായുള്ള നവംബറിലെ വിവാഹത്തിനുള്ള ഒരുക്കങ്ങളിൽ സജീവമായി പങ്കെടുക്കുകയും ഇൻസ്റ്റാഗ്രാമിൽ ഒരുമിച്ച് റീലുകൾ പങ്കുവെക്കുകയും ചെയ്ത സിയ ഗോയൽ, രഹസ്യമായി കാമുകനൊപ്പം ജീവിക്കുകയായിരുന്നു. ഇരുവരും മാലയിട്ടുനിൽക്കുന്ന ചിത്രങ്ങൾ അടങ്ങിയ ഒരു സ്വകാര്യ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ഡിലീറ്റ് ചെയ്ത ഫോട്ടോകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസിന്റെ സാങ്കേതിക വിഭാഗം. സിയയുടെ രണ്ട് കോളേജ് സുഹൃത്തുക്കളാണ് ഈ രഹസ്യ വിവാഹത്തിന് സാക്ഷികളായി ഒപ്പിട്ടത്. വിവാഹ സർട്ടിഫിക്കറ്റ് കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.കേതന്റെ മരണത്തിന് ശേഷം താൻ തകർന്നുപോയി എന്ന രീതിയിൽ സിയ ഗോയൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വൈകാരികമായ പോസ്റ്റും ഇപ്പോൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. അപകടമരണമെന്ന് വരുത്തിതീർത്ത് സഹതാപം പിടിച്ചുപറ്റാനാണ് സിയ ഇത് പോസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കുന്നു. എന്നാൽ, മെയ് മാസത്തിൽ ഒരു സുഹൃത്തിന് സിയ അയച്ച സ്നാപ്ചാറ്റ് സന്ദേശത്തിൽ ടിക്കറ്റ് ബുക്കിംഗിനായി ആധാർ കാർഡ് ചോദിക്കുന്നതിനൊപ്പം ഈ കല്യാണം എന്തായാലും നടക്കാൻ പോകുന്നില്ല എന്ന് വ്യക്തമാക്കിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.ലുല്ലാനഗറിലെ ഒരു ക്ലബിന് സമീപമുള്ള തുറന്ന സ്ഥലത്തുവെച്ച് കേതനെ മലമുകളിൽനിന്ന് തള്ളിത്താഴെയിടുന്നത് എങ്ങനെയെന്ന് സിയയും ചേതനും ചേർന്ന് മുൻകൂട്ടി റിഹേഴ്സൽ നടത്തിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. ജൂൺ 14-ന് ലോഹഗഡ് കോട്ടയിൽവെച്ച് കേതനെ കൊലപ്പെടുത്താൻ ഇവർ ആദ്യശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. നിലവിൽ സിയ ഗോയലും ചേതൻ ചൗധരിയും പോലീസ് കസ്റ്റഡിയിലാണ്.Content Highlights:Pune police probing the Ketan Agarwal murder case found that the prime accused Siya Goyal lived a double life and secretly married her lover Chetan Chaudhary. Investigators uncovered technical evidence showing the couple rehearsed the murder plot before pushing Ketan from Lohagad Fort. Both Siya Goyal and Chetan Chaudhary have been arrested by the police.