ഖിദ്മ ലീഡര്‍ഷിപ്പ് ബൂട്ട് ക്യാമ്പ് സമാപിച്ചു; നാദി ദഅ്‌വ സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

Wait 5 sec.

കോഴിക്കോട് | ജാമിഅ മദീനത്തുന്നൂറിന്റെ നേതൃത്വത്തില്‍ വിവിധ കാമ്പസുകളിലെ വിദ്യാര്‍ഥി യൂനിയന്‍ ഭാരവാഹികള്‍ക്കായി സംഘടിപ്പിച്ച ദ്വിദിന നേതൃ പരിശീലനമായ ‘ഖിദ്മ ലീഡര്‍ഷിപ്പ് ബൂട്ട് ക്യാമ്പ്’ സമാപിച്ചു. സയന്റിഫിക് ഓര്‍ഗനൈസേഷന്‍, ഇഫക്ടീവ് ലീഡര്‍ഷിപ്പ്, ഇവന്റ് ആന്‍ഡ് പ്രോഗ്രാം പ്ലാനിംഗ്, ഫണ്ട് റേസിംഗ് തുടങ്ങിയ വിഷയങ്ങളില്‍ പരിശീലന സെഷനുകളും പ്രായോഗിക വര്‍ക്ക് ഷോപ്പുകളും നടന്നു.ക്യാമ്പ് ജാമിഅ മദീനതുന്നൂര്‍ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. അക്കാദമിക് ഓഫീസര്‍ ഉവൈസ് നൂറാനി അധ്യക്ഷത വഹിച്ചു. പ്രോ-റെക്ടര്‍ ആസഫ് നൂറാനി വിഷന്‍ ടോക്ക് അവതരിപ്പിച്ചു. അബൂസ്വാലിഹ് സഖാഫി, അമീറലി നൂറാനി, ഇയാസ് സുലൈമാന്‍ നൂറാനി, റാഫി മുഹമ്മദ് കാളികാവ് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.2025-26 അധ്യയന വര്‍ഷത്തെ ബെസ്റ്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ അവാര്‍ഡ് നേടിയ ദാറുല്‍ ഹിദായ ഈങ്ങാപ്പുഴ കാമ്പസിലെ യൂനിയനെ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉപഹാരം നല്‍കി അനുമോദിച്ചു. ഇതോടനുബന്ധിച്ച് ജാമിഅ മദീനതുന്നൂറിന്റെ മുഴുവന്‍ കാമ്പസുകളുടെയും മേല്‍ഘടകമായ നാദി ദഅ്‌വ സെന്‍ട്രല്‍ കമ്മിറ്റിയുടെ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും പ്രഖ്യാപിച്ചു.സയ്യിദ് നിസാമുല്‍ ഹുസൈന്‍ ചെയര്‍മാനായും, അബൂബക്കര്‍ മുഹമ്മദ് കോര്‍ഡിനേറ്ററായും, ഫസ്ലു റഹ്മാന്‍ ജനറല്‍ കണ്‍വീനറായും, ഇയാസുല്‍ അസ്ഹര്‍ ഫിനാന്‍സ് കണ്‍വീനറായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍മാന്മാര്‍: ഹൈബല്‍ സിയാദ്, ആദില്‍, ബാസിത്, മുഹമ്മദ് ഉവൈസ്. ജോയിന്റ് കണ്‍വീനര്‍മാര്‍: അസ്ഹര്‍ അയ്യൂബ്, ഹിഷാം, മിദ്ലാജ്, മുഹമ്മദ് ഹാഷിര്‍. കോര്‍ഡിനേറ്റര്‍: അബൂബക്കര്‍. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: താഹ മുഹമ്മദ്, സിനാന്‍ മടവൂര്‍, ഹാഷിര്‍.Content Highlights:The Khidma Leadership Boot Camp has successfully drawn to a close. Following the event, the Nadi Dahwa Central Committee officially elected its new office bearers. The camp focused on leadership skills and community development for the youth.