നിങ്ങളുടെത് ആൻഡ്രോയിഡ് ഫോണാണോ? ഗൂഗിളിന്റെ സ്റ്റോറേജ് പോളിസിയിൽ ഇന്ന് മുതൽ മാറ്റം; ശ്രദ്ധിച്ചില്ലെങ്കിൽ ജിമെയിൽ ബ്ലോക്കാകും

Wait 5 sec.

ന്യൂയോർക്ക് | ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കളെ ബാധിക്കുന്ന പ്രധാനപ്പെട്ട നയപരമായ മാറ്റങ്ങളുമായി ഗൂഗിൾ രംഗത്ത്. ആൻഡ്രോയിഡ് ബാക്കപ്പുകളിലെ (Android Backup) എല്ലാ ഡാറ്റയും ഇനി മുതൽ ഗൂഗിൾ അക്കൗണ്ടുകളുടെ സംഭരണ പരിധിയായ സ്റ്റോറേജ് ലിമിറ്റിൽ ഉൾപ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം. ഇന്ന് (ജൂലൈ 7) മുതൽ ഈ പുതിയ മാറ്റം പ്രാബല്യത്തിൽ വരും. മുൻപ് ഗൂഗിൾ ഫോട്ടോസിലേക്ക് അപ്‌ലോഡ് ചെയ്യുന്ന മീഡിയ ഫയലുകളും പ്രത്യേക എം എം എസ് ഡാറ്റയും മാത്രമാണ് സ്റ്റോറേജ് പരിധിയിൽ കണക്കാക്കിയിരുന്നത്. പുതിയ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ നിയമം ഉടനടി ബാധകമാകും. നിലവിലുള്ള ഉപയോക്താക്കൾക്ക് വരും മാസങ്ങളിൽ ഈ അപ്ഡേറ്റ് ലഭ്യമാകും.ഫോണിലെ ഡാറ്റ ഗൂഗിൾ അക്കൗണ്ടിലേക്ക് സുരക്ഷിതമായി സൂക്ഷിക്കാനും പുതിയ ഉപകരണം സജ്ജീകരിക്കുമ്പോൾ അത് എളുപ്പത്തിൽ വീണ്ടെടുക്കാനും ആൻഡ്രോയിഡ് ബാക്കപ്പ് സഹായിക്കുമെന്ന് ഗൂഗിൾ വക്താവ് വ്യക്തമാക്കി. എല്ലാ ആൻഡ്രോയിഡ് ബാക്കപ്പ് ഡാറ്റയും ഗൂഗിൾ അക്കൗണ്ട് സ്റ്റോറേജിൽ ഉൾപ്പെടുത്തുന്ന രീതിയിലാണ് പോളിസി പുതുക്കിയിട്ടുള്ളത്.ഉപയോക്താക്കൾക്ക് ബാക്കപ്പ് പ്രക്രിയയിൽ ഏതെല്ലാം ഡാറ്റയും ആപ്പുകളും ഉൾപ്പെടുത്തണം എന്ന് തിരഞ്ഞെടുക്കാനുള്ള വിപുലമായ നിയന്ത്രണങ്ങൾ ലഭ്യമാകും. ആപ്പ് ഡാറ്റ ബാക്കപ്പുകൾ നിയന്ത്രിക്കുന്നതിന് പുറമെ ഉപകരണത്തിന്റെ സെറ്റിങ്സ്, കോൾ ഹിസ്റ്ററി, എസ് എം എസ്, എം എം എസ് സന്ദേശങ്ങൾ എന്നിവ ബാക്കപ്പ് ചെയ്യുന്നതിൽ നിന്ന് ഉപയോക്താക്കൾക്ക് ഓപ്റ്റ് ഔട്ട് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും.ഫോൺ നമ്പർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ പുതിയ അക്കൗണ്ടുകൾക്കുള്ള ഡിഫോൾട്ട് സൗജന്യ സ്റ്റോറേജ് പരിധി 15 ജി ബിയിൽ നിന്ന് 5 ജി ബിയായി കുറയ്ക്കാൻ മെയ് മാസത്തിൽ ഗൂഗിൾ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ പുതിയ ക്രമീകരണം വരുന്നത്.Content Highlights:Google announced a policy change where all Android backup data will count toward Google account storage limits from July 7. This change applies immediately to new users and will roll out to existing users later. Users can manage settings to exclude call history or messages to save space.