പകര്‍ച്ചവ്യാധിഭീതി ഒ‍ഴിയാതെ കേരളം ; ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 110 ഡെങ്കിപ്പനി കേസുകൾ

Wait 5 sec.

സംസ്ഥാനത്ത് പകർച്ചവ്യാധി കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. ഇന്ന് മാത്രം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 110 ഡെങ്കിപ്പനി കേസുകളാണ്.ഈ മാസം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 742 പേര്‍ക്കാണ്. 383 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോട് ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. ഇന്ന് മൂന്നു മരണം സ്ഥിരീകരിച്ചു. പകർച്ചവ്യാധി ബാധയിൽ ഇന്ന് രണ്ട് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. എലിപ്പനി ബാധിച്ച് രണ്ട് മരണവും ഇൻഫ്ലൂവൻസ ബാധയെ തുടർന്ന് രണ്ട് മരണവുമാണ് ഇന്ന് റിപ്പോർട്ട് ചെയ്തു.സംസ്ഥാനത്ത് ഇന്ന് 9 എലിപ്പനി കേസുകളും, 6 മലേറിയ കേസുകളും, 93 ഇൻഫ്ലൂവൻസ ബാധയും, 34 മഞ്ഞപ്പിത്തം ബാധയും ആണ് ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇന്ന് മാത്രം 11,046 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്The post പകര്‍ച്ചവ്യാധിഭീതി ഒ‍ഴിയാതെ കേരളം ; ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 110 ഡെങ്കിപ്പനി കേസുകൾ appeared first on Kairali News | Kairali News Live.