ഹൃദയാഘാതം; മലപ്പുറം വൈലത്തൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി

Wait 5 sec.

റിയാദ് | മലപ്പുറം വൈലത്തൂര്‍ സ്വദേശിയായ യുവാവ് സഊദി അറേബ്യയിലെ റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. വൈലത്തൂര്‍ മണ്ണാറക്കല്‍ സ്വദേശി കൈതക്കാട്ടില്‍ അയൂബ് അസ്ഹരി (39) ആണ് മരണപ്പെട്ടത്. റിയാദിലുള്ള തന്റെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. നാട്ടില്‍ പോയി അവധി കഴിഞ്ഞ് മൂന്ന് മാസം മുമ്പാണ് തിരികെ റിയാദില്‍ എത്തിയത്. പ്രമുഖ ഇസ്‌ലാമിക വിദ്യാഭ്യാസ സമുച്ചയമായ മഅ്ദിന്‍ സ്ഥാപനങ്ങളുടെ താത്ക്കാലിക ഓര്‍ഗനൈസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.പരേതനായ കുഞ്ഞിമുഹമ്മദ് ഹാജിയാണ് പിതാവ്. മാതാവ്: ഫാത്വിമ. ഭാര്യ: റുമൈസ. മക്കള്‍: റസീന്‍ റബീഅ്, റാസി ആയിഷ. നാട്ടില്‍ പിതാവിന്റെ ആണ്ടുനേര്‍ച്ചയുമായി ബന്ധപ്പെട്ട ചടങ്ങുകളും പ്രാര്‍ഥനകളും വീട്ടില്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രവാസ ലോകത്തുനിന്നും അയൂബ് അസ്ഹരിയുടെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത കുടുംബം അറിയുന്നത്.റിയാദിലെ സാമൂഹിക-സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന അദ്ദേഹം അസീസിയ ഡിവിഷന്‍ ദാറുല്‍ ബൈദാ യൂണിറ്റ് ഐ സി എഫ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്നു. മരണാനന്തരമുള്ള ഔദ്യോഗിക നിയമനടപടിക്രമങ്ങള്‍ റിയാദ് ഐ സി എഫ് വെല്‍ഫെയര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.Content Highlights:A native of Vailathur in Malappuram district passed away in Riyadh, Saudi Arabia, following a heart attack. The deceased was working in the Saudi capital when the sudden cardiac arrest occurred. Local community organizations and relatives are coordination efforts to complete the repatriation procedures.