വയനാട്ടിൽ ഇന്ന് നാടിനെ നടുക്കിയ ഒരു ദുരന്തമുണ്ടായി. കള്ളാടിയിൽ മണ്ണിടിച്ചിലിൽ ഉണ്ടായ അപകടം സമാമനതകളില്ലാത്തത് തന്നെയാണ്. എന്നാൽ കുറച്ച് നാളുകൾക്ക് മുന്നേ ഇതിൻ്റെ എത്രയോ മടങ്ങ് ഭീകരമായ ദുരന്തത്തിന് സാക്ഷ്യം വഹിച്ച നാടാണ് അത്. എന്നാൽ അതിൽ നിന്നും ഈ നാട് കരകയറിയിരുന്നു. എന്നാൽ ഇന്ന് വയനാട്ടിൽ നടന്ന ദുരന്തത്തിന് മുന്നിൽ പകച്ചു നിന്ന ഒരു സർക്കാരിനെ കാണാൻ സാധിച്ചു. അതിനെപ്പറ്റിയുള്ള വിശദ വിവരങ്ങൾ പറയുന്നതാണ് ഗോപകുമാർ മുകുന്ദൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ചർച്ചയായിരിക്കുന്നത്.Also read: ‘വയനാട് കള്ളാടിയിലേത് മനുഷ്യനിർമിത ദുരന്തം’: മണ്ണിടിച്ചിലിൽ കരാറുകാർക്കുമേൽ പഴിചാരാൻ ചെന്നിത്തലഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം1. വയനാട് ഭാഗത്തെ തുരങ്ക പാതാ നിർമ്മാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിൽ അപകടം സർക്കാർ സംവിധാനങ്ങളുടെ തികഞ്ഞ അനാസ്ഥ വരുത്തിയ ദുരന്തമാണ്.2. കനത്ത മഴയിൽ അപകടം ഉണ്ടാകാം എന്ന കാര്യം PWD വിളിച്ചു ചേർത്ത ഉന്നതതല അവലോകന യോഗത്തിൽ വിലയിരുത്തിയതാണ്.3. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ അതിദ്രുതം നടത്തേണ്ടവയാണ്. അവലോകന യോഗത്തിൻ്റെ വിലയിരുത്തൽ പ്രകാരമുള്ള പ്രവർത്തനങ്ങൾ രണ്ടാഴ്ച്ച കഴിഞ്ഞിട്ടും ഒന്നും നടന്നില്ല എന്നു വ്യക്തം.4. ആരാണ് ഈ അനാസ്ഥയുടെ ഉത്തരവാദി? PWD മന്ത്രി പറയുന്നത് അദ്ദേഹത്തിൻ്റെ വകുപ്പിന് ഒരു ബന്ധവുമില്ല എന്നാണ്. എന്നാൽ പുറത്തു വന്ന യോഗ മിനിറ്റ്സിൻ്റെ പാരഗ്രാഫ് 12 പറയുന്നത് മറിച്ചാണ്. നിലവിൽ പദ്ധതി പൂർണ്ണമായും PWD കോഴിക്കോട് ഡിവിഷൻ്റെ മേൽനോട്ടത്തിലാണെന്നും വയനാട് ഭാഗത്തെ പ്രവൃത്തികൾ മേൽനോട്ടത്തിന് കൽപ്പറ്റ റോഡ്‌സ് സബ് ഡിവിഷനെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് മിനിറ്റ്സ് ചെയ്തിരിക്കുന്നത്. അതായത് മേൽനോട്ടം പൂർണ്ണമായും PWD യ്ക്കാണ് എന്നു വ്യക്തം. അതിൽ നിന്നും ശ്രീ ബഷീർ ഝഡുതിയിൽ തലയൂരി പോകുന്നത് എന്തു രീതിയാണ് ?5. ദുരന്ത നിവാരണ അഥോറിറ്റി കൂടെ പങ്കാളിയായ യോഗമാണ് അപകടം മുൻകൂട്ടി കണ്ടത്. ദുരന്ത നിവാരണ നിയമം നൽകുന്ന അപരിമേയമായ അധികാരം ഉപയോഗിച്ച് തീരുമാനങ്ങൾ നടപ്പിലാക്കാതെ പോയത് എന്തു കൊണ്ടാണ്? മണ്ണു നീക്കം ചെയ്യാനും അത് സംഭരിക്കാനും ദുരന്ത സാദ്ധ്യതാ പ്രദേശത്തു നിന്ന് ആളുകളെ മാറ്റാനും എല്ലാം പണം മുടക്കാൻ കരാർ കമ്പനി തയ്യാറായിരുന്നു എന്നാണ് മിനിറ്റ്സിൽ നിന്നും മനസ്സിലാകുന്നത്. കാൽ കാശിൻ്റെ ഏകോപനം ഉണ്ടായിരുന്നു എങ്കിൽ ഈ അപകടം മരണകാരണമാകുമായിരുന്നില്ല.6 . നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി വന്ന മണ്ണ് നീക്കാതിരുന്നതാണ് അപകട കാരണം എന്നു മറ്റാരുമല്ല കേരളത്തിൻ്റെ മുഖ്യ മന്ത്രിയാണ് പറയുന്നത്. അതേ സമയം മേൽ പറഞ്ഞ യോഗ മിനിറ്റ്സ് മണ്ണിനെ ഇപ്പോൾ ഡിസ്റ്റർബ് ചെയ്യരുത് എന്നു തീരുമാനിച്ചു എന്നല്ലേ മനസിലാക്കേണ്ടത്. അതേ സമയം മഴ തീവ്രമാകുമ്പോൾ മനുഷ്യർ മാറണം എന്നു തീരുമാനിച്ചു. ഇത് കേരളത്തിൻ്റെ CM നു അറിയില്ലേ?7. മണ്ണിടിച്ചിൽ സംഭവിച്ച് മിനിറ്റുകൾക്കകം ശ്രീ T സിദ്ധിക്ക് ഇതു മനുഷ്യ നിർമ്മിത ദുരന്തമാണ് എന്ന തീർപ്പ് കൽപ്പിച്ചു. കൂട്ടിയിട്ട മണ്ണ് ഇടിഞ്ഞോ ടണലിംഗ് മൂലം മണ്ണിടിഞ്ഞോ ആണോ ഈ മണ്ണിടിച്ചിൽ എന്നത് ആരാണ് തീർപ്പു പറയുക? അതി തീവ്ര മഴ ഉണ്ടാക്കിയ മണ്ണിടിച്ചിലാണോ? അദ്ദേഹം വയനാടിൻ്റെ ചുമതലയുള്ള മന്ത്രിയാണ്. യോഗ തീരുമാനങ്ങൾ തന്നെ അദ്ദേഹം അറിഞ്ഞ മട്ടില്ല. എത്ര അനവധാനതയോടെയാണ് പ്രതികരണം.8. കോഴിക്കോട് ഭാഗത്താണ് ബ്ളാസ്റ്റിംഗ് ഇപ്പോൾ നടക്കുന്നത്. അവിടെയല്ല ഇപ്പോൾ മണ്ണിടിച്ചിൽ ഉണ്ടായത്. തുരങ്ക പാതയ്ക്ക് സമീപം മണ്ണിടിഞ്ഞത് ബ്ലാസ്റ്റിംഗ് മൂലമാണ് എന്ന പ്രചരണം തുടങ്ങിയിട്ടുണ്ട്.9. മുണ്ടക്കൈ ചൂരൽമലയെ അപേക്ഷിച്ച് താരതമ്യേന ലഘുവായ ഒരു ദുരന്ത മുഖത്തു തന്നെ ഇത്രമേൽ പകച്ചു പോകുന്ന ഒരു സംവിധാനം പേടിപ്പെടുത്തുന്നുണ്ട്. എടുത്തുചാടി തീർപ്പു കൽപ്പിക്കലും തലയൂരലും എല്ലാമായി പേടിപ്പിക്കുന്ന ഒരു അവസ്ഥ. ഞങ്ങളെ 5 കൊല്ലം ഭരിക്കാൻ ചുമതലപ്പെടുത്തപ്പെട്ടവരാണ് നിങ്ങൾ. ദയവായി അവധാനതയും സൂക്ഷ്മതയും പരിശീലിക്കണം. ഞങ്ങളുടെ ജീവൻ്റെയും ജീവിതത്തിൻ്റെയും പ്രശ്നമാണ്.പരിസ്ഥിതി ക്ലിയറൻസ് കിട്ടിയാൽ പിന്നെ നിർമ്മാണ സ്ഥലത്ത് ഹെൽമറ്റ് പോലും വേണ്ട എന്നല്ല സാരം എന്നാരോടാണ് പറയുക?ഷാജിയോടോ ! പിണറായി എസ്റ്റിമേറ്റിൽ ഹെൽമറ്റ് പ്രൊവിഷൻ വെട്ടി എന്നാകും മേപ്പടിയാൻ പ്രബന്ധിക്കുകThe post താരതമ്യേന ലഘുവായ ഒരു ദുരന്ത മുഖത്തു തന്നെ ഇത്രമേൽ പകച്ചു പോകുന്ന ഒരു സംവിധാനം പേടിപ്പെടുത്തുന്നുണ്ട്; ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ് appeared first on Kairali News | Kairali News Live.