മലയാളിയുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചു കൂട്ടാനാവാത്ത ഒന്നാണ് അപ്പം. ചിക്കനോ ബീഫോ ഉണ്ടെങ്കിൽ അപ്പം തീരുന്ന വഴി അറിയില്ല. നല്ല സോഫ്റ്റ് ആണെങ്കിൽ കറി ഒന്നുമില്ലെങ്കിലും അപ്പം ചായക്കൊപ്പം കഴിക്കാൻ ഇഷ്ടമുള്ളവരാണ് പലരും.നല്ല സോഫ്റ്റ് അപ്പം തയ്യാറാക്കാൻ യീസ്റ്റ് ചേർക്കാതെ വഴിയില്ല. യീസ്റ്റ് ചേർത്ത അപ്പം സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല താനും. എന്നാൽ ഇനി അപ്പത്തിന് മാവ് തയ്യാറാക്കാൻ യീസ്റ്റ് ചേർക്കാൻ മറന്നുപോയാലും, അല്ലെങ്കിൽ യീസ്റ്റ് ഉപയോഗിക്കാൻ താല്പര്യമില്ലെങ്കിലും ഒട്ടും വിഷമിക്കേണ്ടതില്ല. അടുക്കളയിൽ തന്നെ ലഭ്യമായ തികച്ചും സ്വാഭാവികമായ ചില ചേരുവകൾ ഉപയോഗിച്ച് മാവ് നന്നായി പുളിപ്പിച്ചെടുക്കാൻ സാധിക്കും.also read; ഹെൽത്തിയാണ് ഈ അവക്കാഡോ സാലഡ്ഇതിനായി വീട്ടിൽ സാധാരണയായി കളയുന്ന തേങ്ങാവെള്ളം മാത്രം മതിയാകും. തേങ്ങാവെള്ളത്തിൽ അല്പം പഞ്ചസാര ചേർത്ത് പുളിപ്പിച്ചെടുക്കുന്ന ഈ നാടൻ വിദ്യ ഉപയോഗിച്ചാൽ അപ്പം നല്ല പൂ പോലെ മൃദുവായി കിട്ടുംഒരു തേങ്ങ പൊട്ടിച്ച് വെള്ളം ഗ്ലാസിലേയ്ക്ക് എടുത്ത് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തിളക്കി രാത്രി മുഴുവൻ പുളിപ്പിക്കാൻ മാറ്റി വെയ്ക്കുക.അര കപ്പ് അരി വെള്ളത്തിൽ കുതിർത്തുവെച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേങ്ങ ചിരകിയതും, അര കപ്പ് വേവിച്ച ചോറും പുളിപ്പിച്ച തേങ്ങാവെള്ളവും ചേർത്ത് അരയ്ക്കുക. അതിലേയ്ക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര, ആവിശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി മാറ്റി വെയ്ക്കുക. അടുപ്പിൽ പാൻ വെച്ച ചൂടാക്കി മാറ്റി വെച്ചിരിക്കുന്ന മാവ് ഉപയോഗിച്ച് അപ്പം ചുട്ടെടുക്കൂ.The post പഞ്ഞിക്കെട്ട് പോലുള്ള അപ്പത്തിന് ഇനി യീസ്റ്റ് വേണ്ട; ഈ പൊടിക്കൈ ഒന്ന് പരീക്ഷിച്ച് നോക്കൂ appeared first on Kairali News | Kairali News Live.