പത്തനംതിട്ടയിൽ ലോറികളിലെ ബാറ്ററിയും ടയറുമടക്കം രണ്ട് ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച മൂന്നുപേർ അറസ്റ്റിൽ. ചിറ്റാർ സ്വദേശികളായ വിവേക്, നസീം നാസർ, ഹാഷിം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാഷണൽ ഹൈവേ ജോലികളുടെ കരാർ എടുത്തിരുന്ന അക്വാ ജിനോ ട്രേഡിങ് കമ്പനിയുടെ ലോറികളിൽ നിന്നാണ് ഇവർ മോഷണം നടത്തിയത്.ALSO READ: തൂത്തുക്കുടിയിൽ ഓഹരിയുള്ള എം.എസ്.സിക്ക് വിഴിഞ്ഞത്ത് ഓഹരികൾ വാങ്ങാനാകില്ല; വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ ഗുരുതര ചട്ടലംഘനം ചൂണ്ടിക്കാട്ടി ഡോ. തോമസ് ഐസക്അറസ്റ്റിലായ മൂന്നുപേരും ഇതേ കമ്പനിയിലെ തൊഴിലാളികളാണ്. ട്രെയിലർ ലോറികളിൽ നിന്നാണ് ഇവർ പാർട്സുകൾ മോഷ്ടിച്ച് കടത്തിയത്. മെയ് ഒന്നിനും ജൂൺ എട്ടിനും ഇടയിലായിരുന്നു മോഷണം നടന്നത്. കമ്പനിയുടെ സൈറ്റ് എൻജിനീയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ചിറ്റാർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.Three Arrested in Pathanamthitta for Stealing Truck Batteries and Tyres Worth ₹2 Lakh.The post പത്തനംതിട്ടയിൽ ലോറികളിലെ ബാറ്ററിയും ടയറുമടക്കം രണ്ടുലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു; മൂന്നുപേർ അറസ്റ്റിൽ appeared first on Kairali News | Kairali News Live.