കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യണമെന്ന് മീറ്റിംഗിൽ ആവശ്യപ്പെട്ടിരുന്നു; കള്ളാടി ദുരന്തത്തിൽ സർക്കാരിന്റെ അനാസ്ഥ തുറന്നുകാട്ടി സൈറ്റ് എഞ്ചിനീയർ

Wait 5 sec.

നാല് പേരുടെ ജീവൻ കവർന്ന കള്ളാടി ദുരന്തത്തിൽ സർക്കാരിന്റെ അനാസ്ഥ തുറന്നുകാട്ടി അപകടത്തിൽ പരിക്കേറ്റ മലയാളി സൈറ്റ് എഞ്ചിനീയറായ കുഞ്ചു ടി കെ. പുറത്ത് നിന്നുള്ള ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു, അവരെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് അപകടത്തിൽപെട്ടത് തല മാത്രം ആണ് പുറത്ത് ഉണ്ടായിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.സ്ഥലത്ത് എത്ര പേർ ഉണ്ടായിരുന്നു എന്ന് അറിയില്ല. ആദ്യം മണ്ണിടിഞ്ഞപ്പോൾ മുന്നറിയിപ്പ് നൽകാൻ സെക്യൂരിറ്റി കേബിനിലേക്ക് പോയിരുന്നു. ചായ കുടിച്ച പൈസ കൊടുക്കാൻ തിരികെ വന്നപ്പോഴേക്കും മുഴുവൻ ഇടിഞ്ഞതെന്നും കുഞ്ചു ടി കെ വ്യക്തമാക്കി.കൺസ്ട്രക്ഷൻ മാനേജർമാർ, അസി. എഞ്ചിനീയർമാർ എന്നിവർ സൈറ്റിൽ ഉണ്ടായിരുന്നു. അവരൊക്കെ മിസ്സിംഗ്‌ ആണ്. മണ്ണ് എടുത്തിട്ട ഭാഗത്തല്ല മണ്ണ് ഇടിഞ്ഞത്. ഫോറെസ്റ്റ് ഭാഗത്താണ് മണ്ണ് ഇടിഞ്ഞത്. അവിടെ മണ്ണ് ഇളക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നു കുഞ്ചുവിന്റെ വാക്കുകൾ.റോഡിൽ ഒലിച്ചിറങ്ങുന്ന മണ്ണ് നീക്കം ചെയ്യാൻ വേണ്ടിയാണു തൊഴിലാളികൾ അവിടെ തുടർന്നത്. കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യണമെന്ന് മീറ്റിംഗിൽ ആവശ്യപ്പെട്ടിരുന്നു. അതിന് സ്ഥലം കണ്ടെത്തിയിരുന്നു. പത്താം തീയതിക്ക് ശേഷം മാറ്റാൻ ഇരുന്നതാണ്. മഴ തുടങ്ങിയ സമയത്ത് മണ്ണ് മാറ്റാൻ പറ്റാത്തത് കൊണ്ടാണ് വൈകിയതെന്നും അദ്ദേഹം പറഞ്ഞു.The post കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യണമെന്ന് മീറ്റിംഗിൽ ആവശ്യപ്പെട്ടിരുന്നു; കള്ളാടി ദുരന്തത്തിൽ സർക്കാരിന്റെ അനാസ്ഥ തുറന്നുകാട്ടി സൈറ്റ് എഞ്ചിനീയർ appeared first on Kairali News | Kairali News Live.