മണ്ണ് നീക്കം ചെയ്യാൻ പറഞ്ഞിട്ടും കമ്പനി ചെയ്തില്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റും?: വീഴ്ച തുറന്നു പറഞ്ഞ് മുഖ്യമന്ത്രി

Wait 5 sec.

വയനാട് കളളാടിയിൽ നിന്ന് കരാർ കമ്പനി മണ്ണ് നീക്കം ചെയ്യാത്തതിൽ വീഴ്ച തുറന്നു പറഞ്ഞ് മുഖ്യമന്ത്രി. പറഞ്ഞിട്ട് ചെയ്തില്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റുമെന്ന് വി ഡി സതീശൻ ചോദിച്ചു. കള്ളാടിയിലെ മണ്ണിടിച്ചിൽ മനുഷ്യ നിർമ്മിതം എന്ന് മന്ത്രിമാർ പറഞ്ഞത് പ്രാഥമിക വിവരത്തിൻ്റെ അടിസ്ഥാനത്തിലെന്നും മുഖ്യമന്ത്രിയുടെ വിശദീകരണം.വയനാട് കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് കള്ളാടിയിലുണ്ടായ വീഴ്ച മുഖമന്ത്രി തുറന്ന് പറഞ്ഞത്. മണ്ണ് നീക്കം ചെയ്യാൻ പറഞ്ഞിട്ടും കമ്പനി ചെയ്തില്ലെങ്കിൽ എന്തുചെയ്യുമെന്ന് പറഞ്ഞ് കൈകഴുകുകയാണ് മുഖ്യമന്ത്രി. മണ്ണിടിച്ചിൽ മനുഷ്യ നിർമ്മിതം എന്ന് മന്ത്രിമാർ പറഞ്ഞത് എന്തിൻ്റെ അടിസ്ഥാനത്തിലെന്ന ചോദ്യത്തിനായിരുന്നു പ്രാഥമിക വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.ALSO READ: പ്രകൃതിയെ ഇനിയും എത്രത്തോളം എക്സ്പ്ലോയിറ്റ് ചെയ്യാൻ കഴിയുമെന്ന് ആലോചിക്കണം, പ്രകൃതിക്ക് ഒരു സംരക്ഷണത്തിൻ്റെയും ആവശ്യമില്ല: വിവാദപ്രസ്താവനയുമായി വനംമന്ത്രിഅതേസമയം മണ്ണിടിച്ചിൽ ഉണ്ടായ കള്ളാടിയിലെത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ തെരച്ചിലിന്റെ പുരോഗതി വിലയിരുത്തി. കണാതായവർക്കായി തെരച്ചിൽ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന മേപ്പാടി പോളിടെക്നിക്കും ചികിത്സയിൽ കഴിയുന്നവരെ ആശുപത്രിയിലുമെത്തി മുഖ്യമന്ത്രി സന്ദർശിച്ചു. കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ മന്ത്രിമാരായ ടി സിദ്ദിഖ്, എ പി അനിൽകുമാർ, ജില്ലാ കളക്ടർ, ജനപ്രതിനിധികൾ, കൊങ്കൺ റെയിൽവെ കോർപ്പറേഷൻ പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.The post മണ്ണ് നീക്കം ചെയ്യാൻ പറഞ്ഞിട്ടും കമ്പനി ചെയ്തില്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റും?: വീഴ്ച തുറന്നു പറഞ്ഞ് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.