അറ്റ്ലാന്റ | ഫിഫ ലോകകപ്പ് (FIFA World Cup 2026) പ്രീ ക്വാർട്ടർ മത്സരത്തിൽ ഈജിപ്തിനെതിരെ അർജന്റീന നേടിയ സമാനതകളില്ലാത്ത വിജയത്തിന് പിന്നാലെ ക്യാപ്റ്റൻ ലയണൽ മെസ്സി പുതിയ ഉയരങ്ങൾ കീഴടക്കി. ലോകകപ്പിൽ തുടർച്ചയായി ഒൻപത് ഗോളുകൾ എന്ന നേട്ടം സ്വന്തമാക്കിയ മെസ്സി ഈ ലോകകപ്പിൽ എട്ടാമത്തെ ഗോൾ നേടി ഗോൾഡൻ ബൂട്ട് പോരാട്ടത്തിലും മുന്നിലെത്തി. ഏഴ് ഗോളുകൾ വീതം നേടിയ ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ, നോർവെയുടെ എർലിംഗ് ഹാലണ്ട് എന്നിവരെ മറികടന്നാണ് മെസ്സി മുന്നേറുന്നത്.നോക്കൗട്ട് ഘട്ടത്തിന്റെ തുടക്കത്തിൽ കേപ് വെർദെയ്ക്കെതിരെയുള്ള മത്സരത്തിലാണ് മെസ്സി തന്റെ ഏഴാം ഗോൾ നേടിയത്. തൊട്ടടുത്ത ദിവസം പരാഗ്വെയെ ഫ്രാൻസ് പരാജയപ്പെടുത്തിയ മത്സരത്തിൽ എംബാപ്പെയും ഏഴ് ഗോളുകളെന്ന നേട്ടത്തിൽ എത്തിയിരുന്നു. മെക്സിക്കോയ്ക്കെതിരെയുള്ള മത്സരത്തിൽ ഗോൾ നേടിയ ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ ആറ് ഗോളുകളുമായി തൊട്ടുപിന്നാലെയുണ്ട്. സ്പെയിനിന്റെ മിക്കൽ ഒയാർസബാൽ, ഫ്രാൻസിന്റെ ഉസ്മാൻ ഡെംബെലെ എന്നിവർ നാല് ഗോളുകൾ വീതം നേടിയിട്ടുണ്ട്.ടൂർണമെന്റിന്റെ അവസാനം ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനാണ് ഫിഫ ഗോൾഡൻ ബൂട്ട് അവാർഡ് നൽകുന്നത്. നിലവിൽ 2022 ഖത്തർ ലോകകപ്പിൽ എട്ട് ഗോളുകൾ നേടിയ എംബാപ്പെയുടെ പക്കലാണ് ഈ പുരസ്കാരമുള്ളത്. ഒന്നിലധികം കളിക്കാർ തുല്യ ഗോളുകൾ നേടിയാൽ അസിസ്റ്റുകളുടെ എണ്ണം നോക്കിയാണ് വിജയിയെ തീരുമാനിക്കുക. അസിസ്റ്റുകളിലും തുല്യത വന്നാൽ ഏറ്റവും കുറഞ്ഞ മിനിറ്റുകൾ കളിച്ച് ലക്ഷ്യം കണ്ടവർക്ക് പുരസ്കാരം നൽകും. നിലവിൽ എംബാപ്പെയ്ക്ക് രണ്ടും, ഹാരി കെയ്ൻ, മിക്കൽ ഒയാർസബാൽ എന്നിവർക്ക് ഒന്നും, ഉസ്മാൻ ഡെംബെലെയ്ക്ക് രണ്ട് അസിസ്റ്റുകളുമുണ്ട്. പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്.ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോർഡ് 1958 ൽ 13 ഗോളുകൾ നേടിയ ഫ്രാൻസിന്റെ ജസ്റ്റ് ഫൊണ്ടെയ്ന്റെ പേരിലാണ്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ലിയോണൽ മെസ്സിയാണ് (21 ഗോളുകൾ). 19 ഗോളുകളുമായി എംബാപ്പെ രണ്ടാമതും 16 ഗോളുകളുമായി ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെ മൂന്നാമതുമുണ്ട്.Also Readഈജിപ്ത് വിറപ്പിച്ചു; മെസിപ്പട വിറച്ചില്ല; അങ്കം ഇനി ക്വാർട്ടറിൽContent Highlights:Lionel Messi leads the FIFA World Cup 2026 Golden Boot race after scoring his eighth goal against Egypt. He surpasses Kylian Mbappe and Erling Haaland, who have seven goals each. Messi also holds the ultimate record for the most goals in World Cup history with 21 goals.