ഫിഫ ലോകകപ്പ് 2026: ആവിശ്വസനീയ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ

Wait 5 sec.

ലോകകപ്പിലെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം ഈജിപ്തിനെ 3-2 ന് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടറിൽ. അറ്റ്ലാന്റയിൽ നടന്ന മത്സരത്തിൽ കളിയുടെ 79ആം മിനുട്ട് വരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് അർജന്റീനയുടെ അവിശ്വസനീയമായ തിരിച്ചുവരവ്. ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച തിരിച്ചുവരവ് നടത്തിയാണ് നിലവിലെ ചാമ്പ്യന്മാർ ഈജിപ്തിനെ മറികടന്നത്. യാസർ ഇബ്രാഹിമും മൊസ്തഫ സിസോയും നേടിയ ഗോളുകളുടെ പിൻബലത്തിൽ അട്ടിമറി ജയം ഉറപ്പിച്ച ഈജിപ്തിനെ കളിയുടെ അവസാന പാദത്തിൽ റൊമേറോ, ലയണൽ മെസ്സി, എൻസോ ഫെർണാണ്ടസ് എന്നിവർ നേടിയ ഗോളുകളിലൂടെ മെസ്സിയും സംഘവും മറികടക്കുകയായിരുന്നു.ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡ്-കൊളംബിയ മത്സരത്തിലെ വിജയിയെ അവർ നേരിടും.കളിയുടെ തുടക്കത്തിൽ സ്വന്തം ആരാധകരെ പോലും ഞെട്ടിച്ച് ഈജിപ് ലീഡ് നേടുകയായിരുന്നു. കളിയുടെ പതിഞ്ചാം മിനുട്ടിൽ ഒരു മികച്ച ഹെഡറിലൂടെ യാസർ ഇബ്രാഹിം ഈജിപ്തിനെ മുന്നിലെത്തിച്ചു. തൊട്ടു പിന്നാലെ മെസ്സിയുടെ പെനാൽറ്റി ഗോളി തടുത്തു, രണ്ടാം പകുതിയുടെ ആദ്യ പാദത്തിൽ ഈജിപ്ത് വീണ്ടും വല കുലുക്കിയെങ്കിലും വിഎആർ അത് നിഷേധിച്ചു. എന്നാൽ 67ആം മിനുട്ടിൽ പ്രത്യാക്രമണത്തിലൂടെ അവർ ലീഡ് ഇരട്ടിപ്പിച്ചു. സലാഹും ഹസ്സനും ചേർന്ന് നടത്തിയ നീക്കത്തിന്റെ അവസാനം ലഭിച്ച പന്ത് സീസോ വലയിലാക്കി.to be updated…Incredible comeback; Argentina defeats Egypt to reach the quarter-finalsThe post ഫിഫ ലോകകപ്പ് 2026: ആവിശ്വസനീയ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ appeared first on Kairali News | Kairali News Live.