കേരളത്തിൽ പിഎംശ്രീ നടപ്പിലാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം; എസ്എഫ്ഐ

Wait 5 sec.

കേരളത്തിൽ പി എം ശ്രീ നടപ്പിലാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് എസ്എഫ്ഐ. പൊതുവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി വിളിച്ചു ചേർത്ത യോ​ഗത്തിലാണ് എസ്എഫ്ഐ ഈ ആവശ്യം ഉന്നയിച്ചത്.കേന്ദ്രസർക്കാരിൽ നിന്ന് തടഞ്ഞുവെച്ച ഫണ്ട് വാങ്ങിക്കുന്നതിനുള്ള ന്യായമായ എല്ലാ ഇടപെടലും എസ്എഫ്ഐ പിന്തുണയ്ക്കും. ജെൻഡർ വ്യത്യാസമില്ലാതെ വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസി ബസ്സിൽ സൗജന്യ യാത്ര ഉറപ്പാക്കാനും എസ്എഫ്ഐ ആവശ്യപ്പെട്ടു.also read; കോറോ ഹെൽത്തിലെ ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ട നടപടി തൊഴിൽ നിയമങ്ങളുടെ ലംഘനം; സിപിഐഎം കോഴിക്കോട്സ്വകാര്യ ബസ്സുകൾ അന്യായമായി കൺസഷൻ വർദ്ധിപ്പിക്കുന്ന നീക്കം തടയാനും എസ്എഫ്ഐ ആഹ്വാനം ചെയ്തു. സ്കൂളുകളിൽ വിദ്യാർത്ഥി രാഷ്ട്രീയവും സംഘടനാ പ്രവർത്തനവും ഉറപ്പാക്കാനും എസ്എഫ് ആവശ്യം.പ്ലസ് വൺ പുസ്തകങ്ങളുടെ അച്ചടി വേഗത്തിൽ ആക്കുക, ആദിവാസി ദളിത് വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ഊന്നൽ നൽകുക, അധ്യാപക ഒഴിവുകൾ പൂർണമായും നികത്തി സ്ഥിരം അധ്യാപക നിയമനം നടത്തുക എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ എസ്എഫ്ഐ ഉന്നയിച്ചു. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീനുമായി നടത്തിയ യോഗത്തിലാണ് എസ്എഫ്ഐ നിലപാട് അറിയിച്ചത്The post കേരളത്തിൽ പിഎംശ്രീ നടപ്പിലാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം; എസ്എഫ്ഐ appeared first on Kairali News | Kairali News Live.