കോറോ ഹെൽത്ത് കൂട്ടപിരിച്ചുവിടൽ: ധാരണ ലംഘിച്ച് ധിക്കാരനടപടി തുടർന്ന് കോറോ ഹെൽത്ത് കമ്പനി

Wait 5 sec.

ധാരണ ലംഘിച്ച് ധിക്കാരനടപടി തുടർന്ന് കോറോ ഹെൽത്ത് കമ്പനി. ഓഫീസിലെത്തിയ ജീവനക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കാതെയാണ് കമ്പനിയുടെ നടപടി. ഉറപ്പ് ലംഘിച്ചിട്ടും സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ല. തൊഴിൽ വകുപ്പിൻ്റെ നേതൃത്വത്തിൽ 10 ന് നടക്കുന്ന ചർച്ചയിൽ കമ്പനി അധികൃതർ പങ്കെടുക്കുമോ എന്നും വ്യക്തമല്ല. ഓഫീസ് തുറന്ന് പ്രവർത്തിക്കുമെന്ന് ചർച്ച നടത്തി ധാരണയായിരുന്നു. എന്നാൽ പിന്നീട് ഈ വാക്ക് കമ്പനി പാലിച്ചില്ല.കോറോ ഹെൽത്ത് കൂട്ടപിരിച്ചുവിടലിൽ സർക്കാരിനെതിരെ ജീവനക്കാർ രം​ഗത്തുവന്നിരുന്നു. എന്തുകൊണ്ട് കമ്പനിയെ ബന്ധപ്പെടാൻ സർക്കാരിന് പറ്റുന്നില്ലെന്നായിരുന്നു ജീവനക്കാരുടെ ചോദ്യം. കേരളത്തിൽ 4 വർഷമായി പ്രവർത്തിച്ച കമ്പനിയുടെ പ്രതിനിധികളെ എന്തുകൊണ്ടാണ് ബന്ധപ്പെടാൻ പറ്റാത്തതെന്നും ഇനിയും വിശ്വസിക്കണം എന്നാണോ പറയുന്നതെന്നും ജീവനക്കാർ ചോദിച്ചു.Also Read: കോണ്‍ഗ്രസ് ഭരണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സാമ്പത്തിക ക്രമക്കേട്; ഇരിഞ്ഞാലക്കുട ടൗണ്‍ കോര്‍പറേറ്റീവ് ബാങ്കിലെ നിക്ഷേപകര്‍ പ്രതിസന്ധിയില്‍സർക്കാർ ഇടപെടലിൽ വിശ്വാസമില്ലെന്നും എന്തുകൊണ്ടാണ് പച്ച കള്ളം പറയുന്നതെന്നും ജീവനക്കാർ ചോദിച്ചു.The post കോറോ ഹെൽത്ത് കൂട്ടപിരിച്ചുവിടൽ: ധാരണ ലംഘിച്ച് ധിക്കാരനടപടി തുടർന്ന് കോറോ ഹെൽത്ത് കമ്പനി appeared first on Kairali News | Kairali News Live.