കോണ്‍ഗ്രസ് ഭരണ സമിതിയുടെ നേതൃത്വത്തില്‍ ക്രമക്കേട് നടന്ന തൃശൂര്‍ ഇരിഞ്ഞാലക്കുട ടൗണ്‍ കോര്‍പറേറ്റീവ് ബാങ്കിലെ നിക്ഷേപകര്‍ പ്രതിസന്ധിയില്‍. ബാങ്കില്‍ ക്രമക്കേട് നടന്നതോടെ ആര്‍ബിഐ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ല. മാസങ്ങളായി പണം പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നിക്ഷേപകര്‍ ബാങ്കിനു മുന്നില്‍ പ്രതിഷേധിച്ചു.അതേസമയം, സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് നഷ്ടത്തിലായതിനാൽ ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ ഭരണസമിതി റിസർവ് ബാങ്ക് പിരിച്ചുവിട്ടിരുന്നു. കോൺഗ്രസ് നേതാവും മുൻ കെപിസിസി സെക്രട്ടറിയുമായ എം.പി ജാക്സൺ ചെയർമാനായുള്ള ഭരണസമിതിയാണ് പിരിച്ചുവിട്ടിരുന്നത്.The post കോണ്ഗ്രസ് ഭരണ സമിതിയുടെ നേതൃത്വത്തില് നടന്ന സാമ്പത്തിക ക്രമക്കേട്; ഇരിഞ്ഞാലക്കുട ടൗണ് കോര്പറേറ്റീവ് ബാങ്കിലെ നിക്ഷേപകര് പ്രതിസന്ധിയില് appeared first on Kairali News | Kairali News Live.