തെഹ്‌റാന്‍ | പശ്ചിമേഷ്യയില്‍ അന്തിമ ധാരണക്കുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തി അമേരിക്ക. ഖത്വറിന്റെയും സഊദി അറേബ്യയുടെയും എണ്ണ ടാങ്കറുകള്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണിത്.ബന്ദര്‍ അബ്ബാസിലെ തുറമുഖ നഗരമായ സിറിക്, ഖെശ്മ് ദ്വീപ് എന്നിവിടങ്ങളില്‍ സ്‌ഫോടനമുണ്ടായതായി ഇറാന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.എണ്ണ വില്‍ക്കാന്‍ ഇറാനെ അനുവദിച്ചു കൊണ്ട് ജൂണ്‍ 17ന് വാഷിങ്ടണും തെഹ്‌റാനും തമ്മില്‍ ഒപ്പിട്ട ഇടക്കാല സമാധാന കരാറിലെ ഇളവ് വ്യവസ്ഥ യു എസ് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.Content Highlights:The United States military has launched a series of powerful retaliatory strikes targeting multiple strategic locations in southern Iran. Significant explosions were reported across key coastal areas including Sirik, Qeshm Island, and the port of Bandar Abbas. The operation follows consecutive drone and missile attacks on commercial vessels transiting the vital Strait of Hormuz.