ഈജിപ്തിനെതിരായ മത്സരത്തിൽ ആവേശകരമായ തിരിച്ചുവരവ് നടത്തി ക്വാർട്ടർഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് അർജന്റീന. മൽസരത്തിൽ ടീമിന്റെ തിരിച്ചുവരവിന് ചുക്കാൻ പിടിച്ച സൂപ്പർ താരം മെസ്സി ഈജിപ്തിനെതിരെ നേടിയ ഗോളിലൂടെ ടൂർണമെന്റിൽ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ്. എട്ടു ഗോളുകളാണ് താരത്തിന്റെ ഇതുവരെയുള്ള സമ്പാദ്യം.ഈ ടൂർണമെന്റിലെ അർജന്റീനയുടെ അഞ്ചു മത്സരങ്ങളിലും ഗോൾ നേടിയ താരം ആദ്യ അഞ്ചു ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടിയ ആരാമത്തെ താരമായി. ജസ്റ്റ് ഫോണ്ടെയ്ൻ, ജെയർസിഞ്ഞോ, ഗെർഡ് മുള്ളർ, റിവാൾഡോ, ജെയിംസ് റോഡ്രിഗസ് എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ.കൂടാതെ 1986 ഇൽ മറഡോണയ്ക്കു ശേഷം ഒരൊറ്റ മൽസരത്തിൽ അഞ്ചിലധികം ഡ്രിബ്ലിങ്ങും അവസരങ്ങളും സൃഷ്‌ടിച്ച ആദ്യ താരമാണ് മെസ്സി. ഈജിപ്തിനെതിരെയാണ് മെസ്സി ഈ നേട്ടം കുറിച്ചത്.Also Read: ഫിഫ ലോകകപ്പ് 2026: ഗോൾഡൻ ബൂട്ട് അവാർഡിനുള്ള മത്സരത്തിൽ ആരാണ് മുന്നിൽ എന്നറിയാമോ?എന്നാൽ മറക്കാനാഗ്രഹിക്കുന്ന ഒരു റെക്കോർഡും താരം സ്വന്തം പേരിലാക്കി. ഇന്ന് ഈജിപ്തിനെതിരായ പെനാൽറ്റി പാഴാക്കിയ താരം ഒരൊറ്റ ലോകകപ്പിൽ നിശ്ചിത സമയത്ത് രണ്ടു പെനാൽട്ടികൾ പാഴാക്കുന്ന ആദ്യ താരമായി. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ അൾജീരിയയ്‌ക്കെതിരെയും താരം അവസരം നഷ്ടപ്പെടുത്തിയിരുന്നു.’The post ഫിഫ ലോകകപ്പ് 2026: ഈജിപ്തിനെതിരായ വിജയത്തിന് പിന്നാലെ റെക്കോർഡുകൾ പഴങ്കഥയാക്കി മെസ്സി appeared first on Kairali News | Kairali News Live.