ഷൂട്ടൗട്ടില്‍ കൊളംബിയ ഔട്ട്; സ്വിസ് ക്വാര്‍ട്ടറില്‍

Wait 5 sec.

വാന്‍കൂവര്‍ | തെക്കേ അമേരിക്കന്‍ കരുത്തരായ കൊളംബിയയെ ഷൂട്ടൗട്ടില്‍ കീഴടക്കി സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പ് ഫുട്‌ബോളിന്റെ സെമിയില്‍ കടന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാനാകാത്തതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടില്‍ 4-3 ന് വിജയിച്ചാണ്‌ സ്വിസ് പട ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തത്. 1954-ന് ശേഷം ആദ്യമായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പ് ക്വാര്‍ട്ടറില്‍ കടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയാണ് ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ എതിരാളി. ശനിയാഴ്ച യു എസ് പ്രവിശ്യയായ മിസൗറിയിലെ കന്‍സാസ് സിറ്റിയിലുള്ള ആരോഹെഡ് സ്റ്റേഡിയത്തിലാണ് മത്സരം.ഷൂട്ടൗട്ടില്‍ സ്വിസിനായി ഗ്രനിറ്റ് ഷക്ക, സെക്കി അംദുനി, സെഡ്രിക് ഇറ്റെന്‍, റൂബന്‍ വര്‍ഗാസ് എന്നിവര്‍ ഗോള്‍ നേടി. എന്നാല്‍, മാനുവല്‍ അകന്‍ജിയുടെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. കൊളംബിയയുടെ കുച്ചോ ഹെര്‍ണാണ്ടസിന്റെ കിക്ക് സ്വിസ് ഗോള്‍വലയം കാത്ത ഗ്രെഗോര്‍ കോബെല്‍ സേവ് ചെയ്തു. വീണ്ടും കൊളംബിയ പിഴവ് വരുത്തി. ഇത്തവണ ഡവിന്‍സണ്‍ സാഞ്ചസാണ് ഷോട്ട് മിസ്സാക്കിത്. സാഞ്ചസിന്റെ അടി പോസ്റ്റിന്റെ ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു. യുവാന്‍ ഫെര്‍ണാണ്ടോ ക്വിന്റേറോ, യമിന്‍ട്ടണ്‍ കാംപാസ്, ലൂയിസ് ഡിയാസ് എന്നിവരായിരുന്നു കൊളംബിയക്കായി പന്ത് ഗോള്‍വലയിലെത്തിച്ചത്.ആദ്യ പകുതിയില്‍ ലഭിച്ച രണ്ട് സുവര്‍ണാവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് സാധിച്ചില്ല. കൊളംബിയന്‍ ഗോളി കാമിലോ വര്‍ഗാസ് സ്വിസ് ഷോട്ടുകള്‍ രക്ഷപ്പെടുത്തിയത്. കളിയുടെ 21-ാം മിനുട്ടില്‍ ഗുസ്താവോ പുവെര്‍ട്ടയുടെ ഷോട്ട് തട്ടിയകറ്റി സ്വിസ്സ് ഗോളി ഗ്രെഗോര്‍ കോബെലും ടീമിന്റെ രക്ഷകനായി.Content Highlights:Switzerland advanced to the quarterfinals after defeating Colombia in a thrilling penalty shootout. The intense match saw both teams battling hard before heading into the decisive spot-kicks. Switzerland held their nerve to secure the victory and continue their tournament run.