വയനാട് കള്ളാടിയിൽ മണ്ണിടിച്ചലിൽ സർക്കാരിൻ്റെ വാദത്തേയും വിശദീകരണത്തേയും തള്ളി കരാർ കമ്പനി. തങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് കരാർ കമ്പനി ജി എം സെബാസ്റ്റ്യൻ പറഞ്ഞു. തുരങ്ക നിർമ്മാണ സ്ഥലത്ത് നിന്ന് 12 മീറ്റർ മാറിയാണ് മണ്ണിടിച്ചിലുണ്ടായത്. അപകടം ഉണ്ടായ സ്ഥലത്തെ മണ്ണ് നീക്കം ചെയ്തിരുന്നുവെന്നും വനഭൂമിയിലാണ് മണ്ണിടിച്ചിലുണ്ടായതെന്നും നിർമ്മാണ കമ്പനി ജി എം സെബാസ്റ്റ്യൻ പറഞ്ഞു.അപകടമുണ്ടായയുടനെ മുഖ്യമന്ത്രിയും മന്ത്രിമാരും കരാർ കമ്പനിക്കെതിരെ രംഗത്ത് വന്നിരുന്നു. കാരാർ കമ്പനിക്ക് പാളിച്ചയുണ്ടായെന്ന തരത്തിലാണ് വി ഡി സതീശൻ പറഞ്ഞത് ദുരന്തമുണ്ടായയുടനെ കമ്പനിയെ പഴിചാരുന്ന നിലപാടിനെയാണ് ഇപ്പോൾ കമ്പനി എതിർത്തിരിക്കുന്നത്. തങ്ങളുടെ ഭാഗത്ത് തെറ്റ് വന്നിട്ടില്ലെന്ന് സർക്കാരിനെ ബോധ്യപ്പെടുത്തുമെന്നും കരാർ കമ്പനി ജി എം പറഞ്ഞു.Also read: കോണ്‍ഗ്രസ് ഭരണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സാമ്പത്തിക ക്രമക്കേട്; ഇരിഞ്ഞാലക്കുട ടൗണ്‍ കോര്‍പറേറ്റീവ് ബാങ്കിലെ നിക്ഷേപകര്‍ പ്രതിസന്ധിയില്‍ഇന്നലെ പകലായിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്. അഞ്ച് പേർ മിക്കുകയും നിരവധി പേർക്ക് അപകടം പറ്റുകയും ചെയ്ത അപകടത്തിൽ അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.The post കള്ളാടി മണ്ണിടിച്ചിൽ: സർക്കാരിനെ തള്ളി കരാർ കമ്പനി; വീഴ്ചയുണ്ടായിട്ടില്ല appeared first on Kairali News | Kairali News Live.