യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയിൽ പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല. ഇതിൽ പ്രതിഷേധിച്ച് ഇന്ന് നാല് ജില്ലകളിൽ സ്വകാര്യ ബസുകൾ പണിമുടക്കും. കോട്ടയം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാല് ജില്ലകളിലാണ് പണിമുടക്കുക.മുഴുവൻ സ്വകാര്യ ബസുകളും സമരത്തിൽ പങ്കെടുക്കുന്നതിനാൽ ഈ ജില്ലകളിൽ യാത്രാക്ലേശം രൂക്ഷമാകാൻ സാധ്യതയുണ്ട്. ഇതുകൂടാതെ, കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ജൂലൈ 20 മുതൽ 25 വരെ സെക്രട്ടറിയറ്റിന് മുന്നിൽ ധർണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായാണ് സൂചന പണിമുടക്ക് നടത്തുന്നത്.Also Read: കൊച്ചിയിൽ കെട്ടിടം ചരിഞ്ഞ സംഭവം: പൂർവ സ്ഥിതിയിലാക്കാൻ ഇന്ന് ശ്രമം തുടരുംസർക്കാരിന്റെ ഈ പദ്ധതി മൂലം വരുമാനം ഇല്ലാതായതോടെ സ്വന്തം തൊഴിലും കുടുംബജീവിതവും മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും വലിയ തകർച്ചയിലാണ്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും കണ്ട് നിവേദനം നൽകിയിട്ടും യാതൊരുവിധ പരിഹാരവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.The post പ്രിയദർശിനി സൗജന്യ യാത്രയിൽ വലഞ്ഞ് സ്വകാര്യ ബസ് മേഖല; ഇന്ന് 4 ജില്ലകളിൽ പണിമുടക്ക് appeared first on Kairali News | Kairali News Live.