ഫിഫ ലോകകപ്പ് 2026: ഗോൾഡൻ ബൂട്ട് അവാർഡിനുള്ള മത്സരത്തിൽ ആരാണ് മുന്നിൽ എന്നറിയാമോ?

Wait 5 sec.

ഫിഫ ലോകകപ്പിലെ പ്രീക്വാർട്ടർ ഫൈനൽ ഘട്ടം ഇന്നത്തെ സ്വിറ്റ്സർലൻഡും കോളംബിയയും തമ്മിലുള്ള മത്സരത്തോടെ അവസാനിച്ചിരിക്കുകയാണ്. 64 ടീമുകളുമായി ആരംഭിച്ച ടൂർണമെന്റിൽ ഇനി അവശേഷിക്കുന്നത് 8 ടീമുകൾ മാത്രമാണ്. ഫിഫ ലോകകപ്പിനെ പോലെ തന്നെ എല്ലാവരും ആകാംക്ഷയോടെ നോക്കിക്കാണുന്ന അവാർഡ് ആണ് ഗോൾഡൻ ബൂട്ട്. ടൂർണമെന്റിലെ ഏറ്റവുമധികം ഗോൾ അടിക്കുന്ന കളിക്കാരന് കിട്ടുന്ന അവാർഡ് ഇത്തവണ ആര് നേടാൻ ആണ് സാധ്യതയെന്ന് നമുക്ക് നോക്കാം.Also Read:ഫിഫ ലോകകപ്പ് 2026: പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളംബിയയെ പരാജയപ്പെടുത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽനിലവിൽ ഇതിഹാസതാരം ലയണൽ മെസ്സിയാണ് ഗോൾഡൻ ബൂട്ട് പട്ടികയിൽ മുന്നിലുള്ളത്. അർജന്റീനയുടെ എല്ലാ മത്സരങ്ങളിലും വല കുലുക്കിയ താരം ഇതുവരെ എട്ടു ഗോളുകൾ നേടിയിട്ടുണ്ട്. ലിസ്റ്റിൽ രണ്ടാമതുള്ളത് ഏഴു ഗോളുകളും രണ്ട് അസിസ്റ്റുകളും ഉള്ള ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയാണ്, പട്ടികയിലുള്ള മറ്റൊരു താരം നോർവെയുടെ സ്‌ട്രൈക്കർ ഏർലിങ് ഹാലൻഡ് ആണ്. ഏഴു ഗോളുകളാണ് തരാം ഇതുവരെ നേടിയിട്ടുള്ളത്. ഇവർക്ക് പിന്നിലായുള്ള നാലാമൻ ആറു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമായുള്ള ഇംഗ്ലീഷ് നായകൻ ഹാരി കെയ്ൻ ആണ്.The post ഫിഫ ലോകകപ്പ് 2026: ഗോൾഡൻ ബൂട്ട് അവാർഡിനുള്ള മത്സരത്തിൽ ആരാണ് മുന്നിൽ എന്നറിയാമോ? appeared first on Kairali News | Kairali News Live.