കൊച്ചിയിൽ ജാക്കി വെച്ച് ഉയർത്തുന്നതിനിടെ കെട്ടിടം ചരിഞ്ഞ സംഭവത്തിൽ കെട്ടിടം നേരെയാക്കാൻ ഇന്ന് ശ്രമം നടത്തും. അടിത്തറ ഉയർത്തുന്ന കരാർ ഏറ്റെടുത്ത കമ്പനി ജീവനക്കാർ ഉടൻ സ്ഥലത്ത് എത്തും. ചരിഞ്ഞ കെട്ടിടം സുരക്ഷിതമാക്കും വരെ ജാഗ്രത പാലിക്കണം എന്ന് അഗ്നിരക്ഷ സേന അറിയിച്ചു.കൊച്ചി എം ജി റോഡിലാണ് ഇന്നലെ ജാക്കി വെച്ച് കെട്ടിടത്തിന്റെ അടിത്തറ ഉയർത്തുന്നതിനിടെ അപകടമുണ്ടായത്. ഉയർത്തുന്നതിനുടെ ചരിഞ്ഞ കെട്ടിടം മറ്റൊരു കെട്ടിടത്തിൽ തട്ടി നിൽക്കുകയാണ് ഇപ്പോൾ. സ്വകാര്യ വ്യക്തി വാടകയ്ക്ക് നൽകുന്ന കെട്ടിടത്തിലാണ് ഇത്തരമൊരു അപകടമുണ്ടായത്. കെട്ടിടത്തിൻ്റെ ഇരു വശത്തും മറ്റ് സ്ഥാപനങ്ങളുണ്ട്.Also read: കള്ളാടി മണ്ണിടിച്ചല്‍; അപകടസ്ഥലം നാല് സോണുകളായി തിരിച്ച് തെരച്ചിൽ ഇന്നും ഊർജിതമാക്കും: എ.പി അനിൽകുമാര്‍ആൾ താമസമുള്ള പ്രദേശം കൂടിയാണ് ഇത്. എന്നാൽ അപകടമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പൊലീസ് പ്രദേശം സീൽ ചെയ്തിട്ടുണ്ട്. പ്രദേശ വാസികളോട് കെട്ടിടം പൂർവ സ്ഥിതിയിലാകും വരെ കെട്ടിട ത്തിന് സമീപമുള്ളവരോട് ജാഗ്രത പാലിക്കാൻ പറഞ്ഞിട്ടുണ്ട്.The post കൊച്ചിയിൽ കെട്ടിടം ചരിഞ്ഞ സംഭവം: പൂർവ സ്ഥിതിയിലാക്കാൻ ഇന്ന് ശ്രമം തുടരും appeared first on Kairali News | Kairali News Live.