ബദരീനാഥ് ക്ഷേത്രത്തിലും വൻ കൊള്ളയെന്ന ആരോപണമുയർന്ന പിന്നാലെ അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ച് ഉത്തരാഖണ്ഡ് സർക്കാർ. ഗ്രാഹ്വാൽ പോലീസ് കമ്മീഷണർ ആനന്ദ് സ്വരൂപ്, നാഷണൽ ഹെൽത്ത് മിഷൻ മാനേജിംഗ് ഡയറക്ടർ സന്ദീപ് തിവാരി, മെഡിക്കൽ ആൻഡ് ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ ഓഫീസിലെ ഡയറക്ടർ ജഗത് സിംഗ് ചൗഹാൻ എന്നിവരാണ് ഉന്നതതല സമിതിയിലെ അംഗങ്ങൾ.Also read: 19 ദിവസം പിന്നിട്ട് ജന്തർ മന്ദിറിലെ കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധംആരോപണ വിധേയനായ പ്രമോദ് നൌടിയാലിനെ സമിതി ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.അന്വേഷണത്തിനൊടുവിൽ 15 ദിവസത്തിനകം സമിതി റിപ്പോർട്ട് നൽകും. അയോധ്യ രാമക്ഷേത്രത്തിൽ സംഘപരിവാറിൻ്റെ നേതൃത്വത്തിൽ നടന്ന വലിയ കൊള്ളയ്ക്ക് പിന്നാലെയാണ് ബദരീനാഥ് ക്ഷേത്രത്തിലും സംഭാവന കൊള്ളയെന്ന ആരോപണം ഉയർന്ന് വന്നത്.Also read: അയോധ്യ രാമക്ഷേത്ര കൊള്ള; പ്രാണ പ്രതിഷ്ഠ ചടങ്ങും കുംഭമേളയും സംശയനിഴലിൽനിരന്തരം വർഗീയ പ്രചാരണങ്ങൾ മാത്രം നടത്തുന്ന ബി ജെ പി സർക്കാരിന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു കൊള്ളയുണ്ടായതെന്നാണ് ആരോപണം. വലിയ പ്രതിഷേധങ്ങളാണ് ഇതിനെതിരെ നടന്നുകൊണ്ടിരിക്കുന്നത്.The post ബദരീനാഥ് ക്ഷേത്രത്തിലും കൊള്ള: അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു appeared first on Kairali News | Kairali News Live.