ദില്ലി ജന്തർ മന്ദിറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രതിഷേധം 19 ദിവസം പിന്നിട്ടു. നീറ്റ് പരീക്ഷ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജ്യം ആവശ്യപ്പെട്ടുള്ള സോനം വാങ് ചുക്കിന്റെ നിരാഹാര സമരം തുടരുകയാണ്. വലിയ ജനകീയ പിന്തുണയാണ് കൊക്രോച്ച് പാർട്ടിയുടെ പ്രതിഷേധത്തിന് ലഭിക്കുന്നത്. നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി കിസാൻ മോർച്ച പ്രവർത്തകർ സോനം വാങ് ചുക്കിനെ സന്ദർശിച്ചിരുന്നു.അതേസമയം, സോനം വാങ് ചുക്കിന്റെ ആരോഗ്യ നില വഷളാവുകയാണ്. നിരാഹാര സമരത്തെ തുടർന്ന് 6 കിലോ ഭാരമാണ് കുറഞ്ഞത്. പ്രതിപക്ഷ പാർട്ടി എംപിമാർ അടക്കം നിരവധി പേരാണ് പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി ജന്തർ മന്ദിറിൽ എത്തുന്നത്.Also Read: കള്ളാടി മണ്ണിടിച്ചല്‍; അപകടസ്ഥലം നാല് സോണുകളായി തിരിച്ച് തെരച്ചിൽ ഇന്നും ഊർജിതമാക്കും: എ.പി അനിൽകുമാര്‍അതേസമയം, കോക്രോച്ച് ജനത പാർട്ടിയുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ദില്ലി ഹൈ കോടതി ഉത്തരവിട്ടത് കേന്ദ്രത്തിന് തിരിച്ചടിയായി.The post 19 ദിവസം പിന്നിട്ട് ജന്തർ മന്ദിറിലെ കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധം appeared first on Kairali News | Kairali News Live.