ഫിഫ ലോകകപ്പ് 2026: സൂപ്പർതാരത്തിനെതിരായ മഞ്ഞ കാർഡ് പിൻവലിക്കണം, ഫിഫയെ സമീപിച്ച് ഫ്രാൻസ്

Wait 5 sec.

അമേരിക്കാൻ താരം ബലോ​ഗൻ്റെ സസ്പെൻഷൻ ഫിഫ പിൻവലിച്ചതിനു പിന്നാലെ സമാന ആവശ്യവുമായ് ഫ്രാൻസും. പരാഗ്വേയ്‌ക്കെതിരായ മത്സരത്തിൽ തങ്ങളുടെ താരം മൈക്കൽ ഒലീസെയ്ക്ക് ലഭിച്ച മഞ്ഞ കാർഡ് തിരിച്ചെടുക്കണമെന്നാണ് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ ഫിഫയോട് ആവശ്യപ്പെട്ടിരിക്കുന്നത്.നേരത്തെ നടന്ന പ്രീക്വാർട്ടർ മത്സരത്തിലാണ് ഒലീസെയ്ക്ക് കാർഡ് ലഭിച്ചത്. പരാഗ്വേ താരം മാത്യാസ് ഗലാർസ ഒലീസെയുമായുള്ള തർക്കത്തിന് പിന്നാലെ മുഖം പിടിച്ച് നിലത്ത് വീണതിനെ തുടർന്നാണ് കാർഡ് റഫറി ഉപയോഗിച്ചത്, എന്നാൽ പിന്നീട് സംഭവത്തിന്റെ വീഡിയോ പരിശോധിച്ചപ്പോൾ ഒലീസെ എതിരാളിയുടെ മുഖത്ത് അല്ല ഷർട്ടിൽ മാത്രമാണ് പിടിച്ചതെന്ന് വ്യക്തമായിരുന്നു. ഇത്പോടെയാണ് ക്വാർട്ടർ ഫൈനലിന് മുൻപ് തീരുമാനം പിൻവലിക്കണമെന്ന് ആവശ്യം ഉയർന്നത്.Also Read: ഫിഫ ലോകകപ്പ് 2026: കപ്പില്ലാതെ ക്രിസ്റ്റ്യാനോ മടങ്ങി; സ്പെയിനോട് തോറ്റ് പോർച്ചുഗൽ ക്വാർട്ടർ കാണാതെ പുറത്ത്നേരത്തെ ബോസ്നിയ ആൻ്റ് ഹെർസ​ഗോവ്നിയയുമായുള്ള മത്സരത്തിൽ ചുവപ്പ് കാർഡ് നേടിയ അമേരിക്കൻ താരം ഫോളറിൻ ബലോ​ഗന്റെ സസ്‌പെൻഷൻ പ്രൊബേഷണറി കാലയളവിലേക്ക് നീട്ടി വെക്കുകയാണെന്നാണ് ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. ബെൽജിയത്തിനെതിരായ നിർണ്ണായക മത്സരത്തിന് മുൻപുള്ള തീരുമാനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ സമ്മർദ്ദങ്ങളുടെ ഫലമായാണ് എന്ന ആരോപണം ഉയർന്നിട്ടുണ്ട്.FIFA World Cup 2026: France approaches FIFA to withdraw yellow card against superstarThe post ഫിഫ ലോകകപ്പ് 2026: സൂപ്പർതാരത്തിനെതിരായ മഞ്ഞ കാർഡ് പിൻവലിക്കണം, ഫിഫയെ സമീപിച്ച് ഫ്രാൻസ് appeared first on Kairali News | Kairali News Live.