ദില്ലിയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നുവീണ് അപകടം. ദില്ലിയിലെ രോഹിണിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടമാണ് തകർന്നുവീണത്. നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് സൂചന.രോഹിണി സെക്ടർ 16 ലെ നാല് നില കെട്ടിടമാണ് തകർന്നു വീണത്. ഇന്ന് ഉച്ച ക‍ഴിഞ്ഞായിരുന്നു അപകടം നടന്നത്. തൊഴിലാളികൾ ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് അധികൃതർ സംശയിക്കുന്നത്. രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.ALSO READ: കള്ളാടി മണ്ണിടിച്ചിൽ: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻവൈകുന്നേരം 4:20 ഓടെയാണ് ദില്ലി ഫയർ സർവീസിന് വിവരം ലഭിച്ചതെന്നും ഉടൻ തന്നെ നാല് ഫയർ ടെൻഡറുകൾ സ്ഥലത്തേക്ക് അയച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷാപ്രവർത്തകർ ഇതുവരെ നിരവധി പേരെ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തിട്ടുണ്ട്. അതേസമയം കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനും പുറത്തെത്തിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. തകർച്ചയുടെ സമയത്ത് കെട്ടിടത്തിൽ എത്ര പേരുണ്ടായിരുന്നു എന്ന് അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.An under-construction building collapsed in Delhi’s Rohini following heavy rainfall. Rescue operations are underway amid fears that several workers may be trapped under the debris.The post ദില്ലിയിൽ കനത്ത മഴ: രോഹിണിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം appeared first on Kairali News | Kairali News Live.