കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജിയുടെ കീഴിലുള്ള വിവിധ നഴ്സിങ് കോളജുകളിൽ നിരവധി ഒഴിവുകൾ. ഹെൽപ്പർ, ഡ്രൈവർ, തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. എല്ലാ തസ്തികകളുടെയും കരാർ കാലാവധി ഒരു വർഷമാണ്. ഉദ്യോഗാർഥിയുടെ പ്രവർത്തനം വിലയിരുത്തി കരാർ പുതുക്കും. വിശദമായി പരിശോധിക്കാം.പള്ളുരുത്തിയിലെ സി മെറ്റ് നഴ്സിങ് കോളേജിൽ ഡ്രൈവറുടെ ഒരു ഒഴിവാണുള്ളത്. പത്താം ക്ലാസ്, ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ്, പത്ത് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. 20,065 രൂപയാണ് ശമ്പളം.also read; പി.എസ്.സിക്ക് എതിരായ സംഘടിത നീക്കം അവസാനിപ്പിക്കുക: കേരള പി.എസ്.സി എംപ്ലോയീസ് യൂണിയൻഹെൽപ്പർ തസ്തികയിലും ഒരു ഒഴിവുണ്ട്. ഏഴാം ക്ലാസ് ആണ് യോഗ്യത. 18,390 രൂപ ശമ്പളം ലഭിക്കും. ഉദുമയിലെ സി മെറ്റ് നഴ്സിങ് കോളേജിലും ഹെൽപ്പർ തസ്തികയിലും ഒരു ഒഴിവ്. 18,390 രൂപയാണ് ശമ്പളം. കാസറഗോഡ് ജില്ലയിൽ നിന്നുള്ളവർക്ക് മുൻഗണന.സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകൾ സഹിതം തപാൽ മുഖേന അയക്കണം.The post ഏഴാം ക്ലാസ് മതി; സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പറാവാൻ അവസരം appeared first on Kairali News | Kairali News Live.