പതിനൊന്നുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ മൃതദേഹം ഏറ്റുവാങ്ങാതെ മാതാപിതാക്കൾ

Wait 5 sec.

പശ്ചിമ ബംഗാളിലെ പീ‍ഡന കേസിലെ പ്രതിയായ പ്രഭാസ് മൊണ്ടാലിന്റെ മൃതദേഹം ഏറ്റുവാങ്ങാതെ വീട്ടുകാർ. പശ്ചിമ ബംഗാളിൽ പതിനൊന്നുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. തെളിവെടുപ്പിനായി കൊണ്ടുപോകുന്ന സമയത്ത് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പ്രതി കൊല്ലപ്പെടുകയായിരുന്നു.മകനെ അവസാനമായി കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് മാതാവായ സന്ധ്യ മൊണ്ടാൽ പറഞ്ഞു. “അവൻ ചെയ്ത തെറ്റിന് അവൻ ശിക്ഷിക്കപ്പെട്ടു. അവനെ പോലീസ് വെടിവെച്ചുകൊല്ലുകയോ എന്ത് ചെയ്താലും ശരി, എനിക്ക് അതൊരു പ്രശ്നമല്ല”- എന്ന് പ്രതിയുടെ മാതാവ് വാർത്താ ഏജൻസിയോട് പ്രതികരിച്ചു. പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ 12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഇയാളെ ചൊവ്വാഴ്ച തെളിവെടുപ്പിനായി കൊണ്ടുപോയ സമയത്ത്.ALSO READ :പന്ത്രണ്ടുകാരിയെ കൊലപ്പെടുത്തി; മുഖ്യപ്രതിയെ വെടിവെച്ചുകൊന്ന് പശ്ചിമ ബംഗാൾ പൊലീസ്ഇയാൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു. പിന്നാലെ പോലീസുകാരന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ നടന്ന വെടിവെപ്പിലാണ് പ്രതിയ്ക്ക് ​ഗുരുതമായ പരുക്ക് എൽക്കുന്നത്. പ്രതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല..The post പതിനൊന്നുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ മൃതദേഹം ഏറ്റുവാങ്ങാതെ മാതാപിതാക്കൾ appeared first on Kairali News | Kairali News Live.