അയോധ്യ രാമക്ഷേത്രത്തിൽ സംഭാവന കൊള്ളയ്ക്ക് പുറമെ വ്യാജ രസീത് ഉപയോഗിച്ചും തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തൽ. ചമ്പത്ത് റായിയുടെ അടുത്ത അനുയായി ടിന്നു യാദവാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നും കണ്ടെത്തി. അതിനിടെ ബിജെപി ആർഎസ്എസ് നേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിലാക്കി കൂടുതൽ ക്ഷേത്രങ്ങളിലെ തട്ടിപ്പ് പുറത്ത് വന്നു. ബദരീനാഥിന് പിന്നാലെ മധ്യപ്രദേശിലെ ബഗ്ലാ മുഖീ ക്ഷേത്രത്തിലും തട്ടിപ്പെന്ന് പരാതി.ആർഎസ്എസ് നേതൃത്വം നൽകുന്ന ശ്രീ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ പേരും ലോഗോയും ക്ഷേത്രത്തിന്റെയും ശ്രീരാമൻ്റെയും ചിത്രങ്ങളുമുള്ള വ്യാജ രസീതുകളും ഉപയോഗിച്ചാണ് സംഭാവനകൾ വാങ്ങിയത്. ട്രസ്റ്റ് മുൻ ജനറൽസെക്രട്ടറിയും ആർഎസ്എസ് നേതാവുമായ ചമ്പത്ത് റായിയുടെ അനുയായി ടിന്നു യാദവാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനിടെ മധ്യപ്രദേശിലെ ബഗ്ലാ മുഖീ ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നു.Also Read: സെഷൻസ് കോടതി പബ്ലിക് പ്രൊസിക്യൂട്ടർ നിയമനം: സർക്കാരിൻ്റെ സർക്കുലർ ഹൈക്കോടതി തിരുത്തി; തടഞ്ഞത് രാഷ്ട്രീയ നിയമനത്തിനുള്ള നീക്കംസംഭാവനകൾ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് സ്വീകരിക്കുന്നതായാണ് പരാതി. ക്ഷേത്ര ഫണ്ട് കൈകാര്യം ചെയ്യുന്നത് ക്രമക്കേടുണ്ടെന്നും ആരോപണം ഉയർന്നതോടെ അന്വേഷണത്തിനായി സർകാർ മൂന്നംഗസമിതി രൂപീകരിച്ചു. 7 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം. ബദരീനാഥ് ക്ഷേത്ര തട്ടിപ്പ് പരാതിക്ക് പിന്നാലെ കൂടുതൽ ക്ഷേത്രങ്ങളിൽ സമാന തട്ടിപ്പ് പരാതികൾ ഉയർന്നത് ബിജെപി ആർഎസ്എസ് നേതൃത്വത്തെ വലിയ പ്രതിസന്ധിയിൽ ആകുന്നുണ്ട്.The post ബദരീനാഥിന് പിന്നാലെ മധ്യപ്രദേശിലെ ബഗ്ലാ മുഖീ ക്ഷേത്രത്തിലും തട്ടിപ്പെന്ന് പരാതി appeared first on Kairali News | Kairali News Live.