ബിജെപി ഫണ്ട് വിവാദത്തിൽ വഴിത്തിരിവ്; നോട്ടു കെട്ടുമായുള്ള എബിവിപി നേതാവിന്റെ തെരഞ്ഞെടുപ്പ് സമയത്തെ സെൽഫി പുറത്ത്

Wait 5 sec.

ബിജെപി ഫണ്ട് വിവാദത്തിൽ വഴിത്തിരിവായി കൂടുതൽ രേഖകൾ പുറത്ത്. ബിജെപിയെ കുടുക്കി എബിവിപി നേതാവിന്റെ സെൽഫി പുറത്തുവന്നതാണ് പുതിയ വിവാദം. നോട്ടു കെട്ടുമായി ഇരിക്കുന്ന എബിവിപി നേതാവ് സിദ്ധാർത്ഥന്റെ ചിത്രമാണ് ഒരു വിഭാഗം നേതാക്കൾ അന്വേഷണസമിതി കൈമാറിയത്.നടപടി നേരിടുന്ന സംസ്ഥാന സെക്രട്ടറിയുടെ സാമൂഹ്യ മാധ്യമം കൈകാര്യം ചെയ്യുന്നയാളാണ് സിദ്ധാർഥ. ഇയാൾ പാറശ്ശാല സ്വദേശിയാണ്.Also Read: ബദരീനാഥിന് പിന്നാലെ മധ്യപ്രദേശിലെ ബഗ്ലാ മുഖീ ക്ഷേത്രത്തിലും തട്ടിപ്പെന്ന് പരാതിവിവരമറിഞ്ഞ നേതൃത്വം ചിത്രം നീക്കം ചെയ്യിപ്പിച്ചു. ഇപ്പോൾ വിവാദമായ പശ്ചാത്തലത്തിലാണ് പഴയ ചിത്രത്തിലേക്ക് അന്വേഷണം നീങ്ങുന്നത്. ചിത്രത്തിലെ പണം വിവാദത്തിലെ ഒന്നരക്കോടി ആണോ എന്നതാണ് പാർട്ടി നേതൃത്വം പരിശോധിക്കുന്നത്.The post ബിജെപി ഫണ്ട് വിവാദത്തിൽ വഴിത്തിരിവ്; നോട്ടു കെട്ടുമായുള്ള എബിവിപി നേതാവിന്റെ തെരഞ്ഞെടുപ്പ് സമയത്തെ സെൽഫി പുറത്ത് appeared first on Kairali News | Kairali News Live.