പതിമൂന്നുകാരി നല്‍കിയ വ്യാജ പീഡന പരാതിയില്‍ കസ്റ്റഡിയിലെടുത്ത 20 കാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കൂടല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ക്ക് വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് സമര്‍പ്പിച്ചു.യുവാവിനെ കസ്റ്റഡിയില്‍ എടുക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ല. എന്നാല്‍ ക്വാര്‍ട്ടേഴ്സില്‍ എത്തിച്ചതും മര്‍ദ്ദിച്ചതും കുറ്റകൃത്യമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതായാണ് വിവരം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും. സബ് ഇന്‍സ്പെക്ടറും ഏതാനും സിവില്‍ പൊലീസ് ഓഫീസര്‍മാരും ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന് യുവാവ് മൊഴി നല്‍കിയിരുന്നു.മര്‍ദ്ദനമേറ്റ യുവാവും ഇതേ കേസില്‍ കസ്റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫീസിലെത്തി പരാതി നല്‍കിയിരുന്നു. ഹൃദയസംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് കടുത്ത ആരോഗ്യനിയന്ത്രണങ്ങളോടെ കഴിഞ്ഞ തന്നെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചതായി യുവാവ് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ബൂട്ട് കൊണ്ട് ചവിട്ടി കറക്കിയെന്നും, ചെവിയിലും തലമുടിയിലും പിടിച്ചുവലിച്ച് മര്‍ദ്ദിച്ചെന്ന് യുവാവ് പറയുന്നു.The post പതിമൂന്നുകാരി നല്കിയ വ്യാജ പീഡന പരാതി; കസ്റ്റഡിയിലെടുത്ത 20 കാരന് മര്ദ്ദനമേറ്റ സംഭവത്തില് ഇന്സ്പെക്ടര്ക്ക് വീഴ്ചയുണ്ടായെന്ന് റിപ്പോര്ട്ട് appeared first on ഇവാർത്ത | Evartha.