ചുമ്മാ ഓടി നടപ്പല്ല… ഒരു ലോകകപ്പിൽ നിന്ന് റഫറിക്ക് ലഭിക്കുന്നത് കോടികൾ; വരുമാനമറിയാം

Wait 5 sec.

മൈതാനത്ത് ഓടി നടക്കുന്ന റഫറിയെക്കണ്ട് പലപ്പോഴും പലരും കൗതുകത്തോടെ നോക്കിയിട്ടുണ്ടാകും. തൊണ്ണൂറോ അതിൽ കൂടുതലോ സമയം നീണ്ട് നിൽക്കുന്ന മത്സരത്തിൽ നിർത്താതെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഓടുന്ന റഫറി നിസ്സാരക്കാരല്ല.ഒരു മത്സരം നിയന്ത്രിക്കാൻ മാത്രമായി റഫറി വാങ്ങുന്നത് ലക്ഷങ്ങളാണ്. ലോകകപ്പ് കഴിയുമ്പോഴേക്കും കോടികളുടെ വരുമാനം ഒരു മികച്ച റഫറി നേടിയിരിക്കും. ഫിഫ ലോകകപ്പിലെ ​ഗ്രൂുപ്പ് ഘട്ടത്തിലെ ഒരു മത്സരത്തിന് ഏകദേശം 2.85 ലക്ഷം രൂപയും നോക്കൗട്ട് ഘട്ടത്തിൽ 9.5 ലക്ഷം രൂപയും വരെയാണ് റഫറിക്ക് വരുമാനമായി ലഭിക്കാറുള്ളത്. ഈ കണക്കുകൾ പ്രകാരം ഒരു ഫിഫ വേൾഡ് കപ്പിൽ മാത്രം ഒരു റഫറി നേടുന്നത് 2.85 കോടി രൂപവരെയാണ്.Also read: 79 മിനിറ്റ് അർജന്റീനയെ പൂട്ടി! ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് ഈജിപ്ത്, തോറ്റിട്ടും അവർ ഹീറോകൾ തന്നെഇതിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഫിഫയല്ല ഈ റഫറിമാരെയൊന്നും കണ്ടെത്തുന്നത്. ഓരോ രാജ്യത്തേയും ഫുട്ബോൾ അസോസിയേഷനുകളാണ് മികച്ച റഫറിമാരുടെ പട്ടിക നൽകുകയും നിർദ്ദേശിക്കുകയും ചെയ്യുന്നത്. വെറുതെ കളിയല്ലാതെ വിദ്യാഭ്യാസ യോ​ഗ്യതയും പ്രാവിണ്യവും ആവശ്യമുള്ള ഈ മേഖല നല്ലൊരി കരിയർ ഓപ്ഷൻ കൂടിയാണ്.The post ചുമ്മാ ഓടി നടപ്പല്ല… ഒരു ലോകകപ്പിൽ നിന്ന് റഫറിക്ക് ലഭിക്കുന്നത് കോടികൾ; വരുമാനമറിയാം appeared first on Kairali News | Kairali News Live.