കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ക്ലോക് ടവര്‍ പ്ലാറ്റ് ഫോമിലേക്കു തകര്‍ന്നുവീണു

Wait 5 sec.

കോഴിക്കോട് | കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ കാലപ്പഴക്കം ചെന്ന് ക്ലോക് ടവര്‍ തകര്‍ന്നുവീണു. രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കാണ് ക്ലോക്ക് ടവര്‍ തകര്‍ന്നുവീണത്.പ്ലാറ്റ് ഫോമില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. യാത്രക്കാര്‍ക്കുള്ള ഇരിപ്പിടത്തിനു മുകളിലാണ് കെട്ടിടം പതിച്ചത്. നഗരത്തില്‍ മഴ തുടരുന്നതിനിടെയാണ് കാലപ്പഴക്കമുള്ള കെട്ടിടം തകര്‍ന്നത്.റെയില്‍ വേയുടെ പഴയ കെട്ടിടങ്ങളെക്കുറിച്ച് റെയില്‍വേ സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും റെയില്‍വേയുടെ അവഗണനയില്‍ ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളതെന്നും മുന്‍മന്ത്രി പി എ മുഹമ്മദ് റിയാസ് എം എല്‍ എ പറഞ്ഞു. നിരവധി യാത്രക്കാര്‍ വന്നുപോകുന്ന റെയില്‍വേ സ്‌റ്റേഷനില്‍ അപകട സാധ്യത മുന്‍കൂട്ടി കാണാതിരുന്നത് അവഗണനയുടെ ആഴം വര്‍ധിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. Content Highlights:An old clock tower collapsed onto platform number two at the Kozhikode railway station during heavy rains. A major disaster was averted as no passengers were present in the seating area where the debris fell. Former minister PA Mohammed Riyas MLA demanded an immediate safety audit of old railway structures.