കേരളത്തിലെ പാലക്കാട്, കാടിനകത്ത് ഒരു വെള്ളച്ചാട്ടമുണ്ട്. അതിന്റെ പേരാണ് ധോണി. മുകൾപരപ്പിൽ തികച്ചും ശാന്തം. ഉള്ളിൽ അടങ്ങാത്ത വീര്യം. ഹാപ്പി ബെർത്ത്ഡേ എംഎസ് ധോണി. മുൻ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാംഗ് മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് പിറന്നാൾ ആശംസകൾ നേർന്നത് ഇങ്ങനെയായിരുന്നു.ക്രിക്കറ്റിലെ സൂപ്പർ താരത്തെ പാലക്കാടുള്ള ധോണി വെള്ളച്ചാട്ടത്തോട് ഉപമിച്ചു കൊണ്ടുള്ള പിറന്നാളാശംസ ഇതിനകം മലയാളികൾ ഏറ്റെടുത്ത് കഴിഞ്ഞു. മലയാളികൾക്ക് അഭിമാനിക്കാൻ വേറെന്ത് വേണം. നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് താഴെ സ്ഥാനം പിടിച്ചിരിക്കുന്നത്. വീരു ഭായ്ക്ക് നമ്മുടെ കാര്യമൊക്കെ അറിയാലോ. എന്നാണ് പോസ്റ്റിന് താഴെ വന്ന ഒരു കമന്റ്. പാലക്കാടിനോടുള്ള സ്നേഹം കൊണ്ട് നിറഞ്ഞിരിക്കയാണ് കമന്റ് ബോക്സ് മുഴുവൻപോസ്റ്റിന്റെ പൂർണരൂപം;‘ധോണി വെള്ളച്ചാട്ടത്തിന് അടുത്തേക്ക് എളുപ്പത്തിൽ ആർക്കും ചെല്ലാൻ കഴിയില്ല. കേരള വനംവകുപ്പ് ഇതിന് ഒരു നിയമമുണ്ടാക്കിയിട്ടുണ്ട്. വഴി അല്പം ബുദ്ധിമുട്ടേറിയതാണ്. മൂന്ന് മണിക്കൂർ നടന്നാലേ ഈ വെള്ളച്ചാട്ടത്തിലേക്ക് എത്താൻ സാധിക്കൂ. ഉള്ളിൽ തീ പോലെെ തിളച്ചു മറിയുന്ന വീര്യമാണ്. ഉപരിതലം മിനുസമുള്ളതാണ്. അടുത്തു ചെല്ലുമ്പോൾ മാത്രമേ അത് എത്രത്തോളം ശക്തമാണെന്ന് മനസിലാവൂ.വനംവകുപ്പുണ്ടാക്കിയ ഈ നിയമം വെള്ളച്ചാട്ടത്തിന് വേണ്ടിയായിരുന്നോ അതോ നമ്പർ 7ന്( ധോണിയുടെ ജേഴ്സി നമ്പറിന്) വേണ്ടിയായിരുന്നോ എന്ന് എനിക്ക് സംശയമുണ്ട്. പ്രകൃതിയ്ക്ക് നേരത്തേ അറിയാമായിരുന്നു ആരോ ഒരാൾ വരും അവൻ ഇങ്ങനെ ആയിരിക്കും, ബുദ്ധിമുട്ടേറിയ വഴികൾക്കു ശേഷം, തികച്ചും അപ്രതീക്ഷിതമായ സ്ഥലത്തു വച്ച് അവനെ കണ്ടുമുട്ടുമെന്നും. ഒരിക്കൽ കണ്ടുമുട്ടിയാൽ അവനെ മറക്കാൻ പാടാണ്’. ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.The post ‘പാലക്കാടിന് അങ്ങ് ഇന്ത്യൻ ക്രിക്കറ്റിലും ഉണ്ടെടാ പിടി’; ധോണിയെ, ധോണി വെള്ളച്ചാട്ടത്തോട് ഉപമിച്ച സേവാഗിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു appeared first on Kairali News | Kairali News Live.