സെഷൻസ് കോടതികളിലെ പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. നിയമനം സംബന്ധിച്ച സർക്കാരിന്റെ കരട് സർക്കുലറിൽ കോടതി ഭേദഗതി വരുത്തി. നിയമനത്തിൽ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് പ്രാമുഖ്യം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.നിയമനം സംബന്ധിച്ച സർക്കാരിൻ്റെ സർക്കുലർ ഹൈക്കോടതി തിരുത്തി. നിയമനത്തിൽ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് പരിഗണന നൽകണമെന്ന സർക്കുലറിലെ ഭാഗം പ്രാമുഖ്യം നൽകണമെന്ന് ഹൈക്കോടതി തിരുത്തുകയായിരുന്നു.ജില്ലാ കളക്ടർമാരുടെ അഭിപ്രായത്തിനായിരുന്നു സർക്കാർ സർക്കുലർ പ്രകാരം മുൻഗണന. എന്നാൽ ജില്ലാ കളക്ടറുടെ അഭിപ്രായത്തിന് ഇനി മുൻഗണന ലഭിക്കില്ല. അപേക്ഷകരുടെ പശ്ചാത്തലം പരിഗണിക്കുക മാത്രമാകും ജില്ലാ കളക്ടറുടെ ചുമതല. ജില്ലാ പൊലീസ് മേധാവിമാർ പശ്ചാത്തലം പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.Also read: കള്ളാടി ദുരന്തം; ആവശ്യമായ പരിശോധനയും അന്വേഷണവും നടത്തണമെന്ന് ഗോവിന്ദൻ മാസ്റ്റർനിയമന പ്രക്രിയയിൽ ജില്ലാ പൊലീസ് മേധാവിമാരെ കൂടി ഉൾപ്പെടുത്താമെന്ന നിർദ്ദേശം കോടതി തള്ളി. പബ്ലിക് പ്രൊസിക്യൂട്ടർ നിയമനത്തിൽ മെറിറ്റ് അടിസ്ഥാനമാകണം എന്നും ഹൈക്കോടതി നിർദേശിച്ചു. രാഷ്ട്രീയ നിയമനത്തിനുള്ള സർക്കാർ നീക്കമാണ് ഹൈക്കോടതി തടഞ്ഞത്.The post സെഷൻസ് കോടതി പബ്ലിക് പ്രൊസിക്യൂട്ടർ നിയമനം: സർക്കാരിൻ്റെ സർക്കുലർ ഹൈക്കോടതി തിരുത്തി; തടഞ്ഞത് രാഷ്ട്രീയ നിയമനത്തിനുള്ള നീക്കം appeared first on Kairali News | Kairali News Live.