കേരളത്തിൽ സ്വർണ വില മാറിയും മറിഞ്ഞും മുന്നോട്ട് നീങ്ങുകയാണ്. ഏറെ നാളായി ഉയർന്ന നിരക്കിൽ നിൽക്കുന്ന സ്വർണ വിലയിൽ ഇപ്പോൾ ചെറിയ മാറ്റം വന്നിരിക്കുകയാണ്. ഈ വില സാധാരണക്കാരന് ആശ്വാസമുണ്ടാക്കുന്നതാണോയെന്നതാണ് വിപണിയും സാമ്പത്തിക വിദഗ്ധരും വിലയിരുത്തിക്കൊണ്ടിരിക്കുന്നത്. ജൂലായ് മാസത്തിൻ്റെ ആരംഭം മുതൽ സ്വർണ വില ചെറിയ രീതിയിൽ ഉയർന്നും താഴ്ന്നുമാണ് നിൽക്കുന്നത്.ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വില 107520 രൂപയായിരുന്നു. ജൂലായ് ഒന്നിനുണ്ടായിരുന്ന 1,03,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ജൂലായി മൂന്നിന് ഉണ്ടായിരുന്ന 1,07,800 രൂപയാണ് മാസത്തെ ഏറ്റവും ഉയർന്ന തുക.ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 1,06,520 രൂപയാണ്.Also read: ക്രെഡിറ്റ് കാ‍ർഡ് വഴി വീട്ടുവാടക നൽകുന്നവർക്ക് മുട്ടൻ പണി വരുന്നുണ്ടേ……ഇന്നലെയുണ്ടായിരുന്ന വിലയിൽ നിന്നും ആയിരം രൂപ കുറഞ്ഞാണ് ഇന്നത്തെ വിലയിൽ എത്തിയിരിക്കുന്നത്. 13,315 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഇന്നതെ അത് 13440 രൂപയായിരുന്നു. ആഗോള വിപണിയിലെ മാറ്റങ്ങൾ ഇവിടേയും സ്വർണ വിലയെ ബാധിച്ചിരുന്നു. പശ്ചിമേഷ്യൻ യുദ്ധവും സ്വർണ വിലയിൽ മാറ്റങ്ങളുണ്ടാക്കിയിരുന്നു.The post ഈ കുറവ് ഒരു ഒന്നൊന്നര കുറവാണോ? സ്വർണ വില കുറഞ്ഞു; അറിയം ഇന്നത്തെ വില appeared first on Kairali News | Kairali News Live.