വിഴിഞ്ഞത്തിന് സർക്കാർ നൽകിയ തുക സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന; ഇത് കോർപറേറ്റുകളുടെ മടിയിൽ തല വയ്ക്കുന്ന നിലപാടെന്ന് തോമസ് ഐസക്

Wait 5 sec.

വിഴിഞ്ഞത്തിന് സർക്കാർ നൽകിയ തുക സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി ഡോ.തോമസ് ഐസക്. ഉമ്മൻചാണ്ടിയുടെ സർക്കാർ ഉണ്ടാക്കിയിരുന്നത് ഏകപക്ഷീയമായ കരാറാണെന്നും അതിലേക്കാണ് ഇപ്പോൾ വീണ്ടും എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കോർപറേറ്റുകളുടെ മടിയിൽ തല വയ്ക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും തോമസ് ഐസക് വിമർശിച്ചു.വിഴിഞ്ഞം തുറമുഖത്തിന്റെ സർക്കാർ ചെലവ് പൂർത്തിയായിട്ടില്ലെന്നും പല ബില്ലുകളും വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.അപ്പോൾ എൽഡിഎഫ് പറഞ്ഞ ചെലവിലേക്ക് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.അദാനി ഊതിപ്പെരിപ്പിച്ച കണക്കുകളാണ് നൽകിയിട്ടുള്ളതെന്നും എക്യുപ്മെന്റുകളുടെ കണക്ക് ഊതിപ്പെരുപ്പിച്ചതാണെന്ന് CAG യാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.The post വിഴിഞ്ഞത്തിന് സർക്കാർ നൽകിയ തുക സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന; ഇത് കോർപറേറ്റുകളുടെ മടിയിൽ തല വയ്ക്കുന്ന നിലപാടെന്ന് തോമസ് ഐസക് appeared first on Kairali News | Kairali News Live.