പുതിയ പാക്കേജ് വിസ പദ്ധതി അവതരിപ്പിച്ച് സൗദി അറേബ്യ; വിശദമായി അറിയാം

Wait 5 sec.

റിയാദ്: സൗദി അറേബ്യയിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്ക് യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനായി പുതിയ ‘പാക്കേജ് വിസ’ (Package Visa) പദ്ധതിക്ക് സൗദി തുടക്കം കുറിച്ചു.തിരഞ്ഞെടുക്കപ്പെട്ട വിപണികളിൽ അംഗീകൃത ജനറൽ ട്രാവൽ ആന്റ് ടൂറിസം സേവന ദാതാക്കൾ വഴിയാണ് ഇതിന്റെ പൈലറ്റ് പ്രോജക്റ്റ് ലോഞ്ച് ചെയ്തിരിക്കുന്നത്.പുതിയ പദ്ധതി പ്രകാരം ടൂറിസ്റ്റ് വിസ, വിമാന ടിക്കറ്റ്, താമസം എന്നിവയെല്ലാം ഒരു സംയോജിത ട്രാവൽ പാക്കേജിന്റെ ഭാഗമായി തന്നെ സഞ്ചാരികൾക്ക് വിസ ലഭ്യമാകും.ടൂറിസം മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഇൻഷുറൻസ് അതോറിറ്റി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.എന്താണ് ‘പാക്കേജ് വിസ’?വരാനും പോകാനുമുള്ള വിമാന ടിക്കറ്റുകൾ, ലൈസൻസുള്ള ഹോട്ടലുകളിലെ താമസം, ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ എന്നിവ യോഗ്യരായ യാത്രക്കാർക്ക് മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ട്രാവൽ ഏജൻസികൾ വഴി ലഭ്യമാക്കുന്ന സംവിധാനമാണ് പാക്കേജ് വിസ.ഇതിനുപുറമെ വിനോദ പരിപാടികൾ, മറ്റ് ആക്ടിവിറ്റികൾ, ടൂറിസം അനുഭവങ്ങൾ എന്നിവയും ഈ പാക്കേജിൽ ഉൾപ്പെടുത്താൻ ട്രാവൽ ഏജൻസികൾക്ക് അനുമതിയുണ്ടാകും. വിസയ്ക്കായി പ്രത്യേകം അഡ്മിനിസ്ട്രേറ്റീവ് നടപടികൾ ആവശ്യമില്ലാത്തതിനാൽ ഇത് യാത്രാ ചെലവും സമയവും കുറയ്ക്കും.ഡിജിറ്റൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ, 24/7 സാങ്കേതിക സഹായം, കസ്റ്റമർ കെയർ സെന്ററുകൾ എന്നിവയുള്ള മികച്ച ട്രാവൽ ഏജൻസികൾക്ക് മാത്രമായിരിക്കും ഇതിനുള്ള അനുമതി.നേരത്തെ നടപ്പിലാക്കിയ വിസ ഓൺ അറൈവൽ, സ്റ്റോപ്പ് ഓവർ ട്രാൻസിറ്റ് വിസ തുടങ്ങിയ പരിഷ്കാരങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ പദ്ധതിയും വരുന്നത്. സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖതീബ് ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. സൗദിയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമുള്ളതാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.The post പുതിയ പാക്കേജ് വിസ പദ്ധതി അവതരിപ്പിച്ച് സൗദി അറേബ്യ; വിശദമായി അറിയാം appeared first on Arabian Malayali.