തൃശൂർ കലാമണ്ഡലത്തിലെ അധ്യാപക നിയമനം തടഞ്ഞ് കോൺഗ്രസ്

Wait 5 sec.

കലാമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾ തകർക്കാൻ കോൺഗ്രസ് ശ്രമം. വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം അധ്യാപകരെ തെരെഞ്ഞെടുക്കാൻ ക്യാമ്പസിനുള്ളിൽ നടന്ന അഭിമുഖത്തിനിടെ കോൺഗ്രസിന്റെ അതിക്രമം. അഭിമുഖം തടയാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകർ വിദ്യാർത്ഥികളെ അക്രമിച്ചു.മാസങ്ങളായി കലാമണ്ഡലത്തിൽ അധ്യാപകരുടെ കുറവുള്ളതിനാൽ കുട്ടികൾക്ക് കളരികളിൽ പഠനം പ്രയാസമായിരുന്നു. ഇതേ തുടർന്നാണ് കക്ഷി രാട്രീയത്തിനപ്പുറം വിദ്യാർത്ഥികൾ ചേർന്നു കൊണ്ട് താത്ക്കാലിക അധ്യാപകരെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഇതു പ്രകാരം അധ്യാപകരെ നിയമിക്കാനുള്ള അഭിമുഖം നടക്കാനിരിക്കെയാണ് കോൺഗ്രസ് കലാമണ്ഡലത്തിലേക്ക് അതിക്രമിച്ചു കയറിയത്. അഭിമുഖം തടയാനായിരുന്നു കോൺഗ്രസിന്റെ ശ്രമം. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി ക്യാമ്പസിൽ അധികാരത്തിൽ വന്നിട്ട് മതി പുതിയ നിയമനം എന്നാണ് കോൺഗ്രസ് വാദം. അധികാരത്തിലേറിയാൽ സ്വന്തക്കാരെ തോന്നും പടി അധ്യാപകരായി നിയമിക്കാനാണ് കോൺഗ്രസിന്റെ ഈ നീക്കം. കോൺഗ്രസിന്റെ നീക്കത്തിനെതിരെ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു.Also Read: സത്യജിത് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡീനിനെതിരായ ലൈംഗികാതിക്രമ ആരോപണം; നടപടിയെടുക്കാത്ത സുരേഷ് ഗോപി എം പിക്കെതിരെ പരാതി6 അധ്യാപകരെ താത്ക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖമാണ് ഇന്ന് നടന്നത്. വിദ്യാർത്ഥികൾക്കൊപ്പം നിൽക്കേണ്ട പൊലീസ് കോൺഗ്രസ് പ്രവർത്തകരെ സംരക്ഷിക്കുകയാണ് ഉണ്ടായതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. കോൺഗ്രസിന്റെ നീക്കം കൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഐഎം നേതാക്കൾ ആരോപിച്ചു.വിദ്യാർത്ഥികൾ ശക്തമായ പ്രതിഷേധം കാഴ്ചവെച്ചതോടെ പൊലീസ് ഒടുവിൽ കോൺഗ്രസ് പ്രവർത്തകെ അറസ്റ്റ് ചെയ്തു നീക്കി.കോൺഗ്രസിന്റെ ഭാഗത്ത് നിന്നും ഇനിയും കലാമണ്ഡലത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ശക്തായി പ്രതിഷേധിക്കുമെന്നും വിദ്യാർത്ഥികൾ അറിയിച്ചു.The post തൃശൂർ കലാമണ്ഡലത്തിലെ അധ്യാപക നിയമനം തടഞ്ഞ് കോൺഗ്രസ് appeared first on Kairali News | Kairali News Live.