വിഴിഞ്ഞം ഓഹരി കൈമാറ്റം; മന്ത്രിസഭ ചർച്ച ചെയ്തോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഡോ. തോമസ് ഐസക്

Wait 5 sec.

വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയം മന്ത്രിസഭ ചർച്ച ചെയ്തോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ടിഎം ഡോ. തോമസ് ഐസക്. ഓഹരി കൈമാറ്റത്തിൽ നിബന്ധനയുണ്ടെന്നും ആര് ആദ്യം അറിഞ്ഞു എന്ന തർക്കമല്ല പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.ഇക്കണോമിക്സ് ടൈംസ് ജൂൺ 1 ന് വാർത്ത നൽകിയതിനു പിന്നാലെയാണ് ദേശാഭിമാനി വാർത്ത നൽകിയത്. പക്ഷേ മെയ് 18 ന് മുഖ്യമന്ത്രിയായ സതീശൻ ഒന്നും അറിഞ്ഞില്ലെന്നും അദ്ദേഹം വിമർശിച്ചു.പുതിയ സിഇഒ വരുമ്പോൾ മാത്രം അറിയുമെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും കൃത്യമായ മറുപടി നൽകണമെന്നും അദ്ദേഹം പറഞ്ഞു. പോർട്ടിന് പ്രത്യേക ഓഹരി ഇല്ലെന്നും വിസിൽ ഓഹരി സർക്കാരിന് ആണെന്നും അദ്ദേഹം പറഞ്ഞു. അദാനിയാണ് നടത്തിപ്പെന്നും പോർട്ടിൻ്റെ ഓഹരി അല്ല കൈമാറുന്നതെന്ന് മുഖ്യമന്ത്രി പറയുന്നത് എന്ത് അർത്ഥത്തിലാണെന്നും അദ്ദേഹം ചോദിച്ചു.ഉടമ്പടിക്ക് വിരുദ്ധമായി ആണ് നടപടികൾ. മൂന്ന് വകുപ്പുകൾ ഒരു മുഖ്യമന്ത്രിയുടെ കൈയിൽ വരുന്നത് ഇതാദ്യമാണെന്നും മൂന്നും കയ്യിൽ ഉണ്ടായിട്ടും ബന്ധപ്പെട്ട മന്ത്രി അറിഞ്ഞില്ലെന്നും അദ്ദേ​ഹം വിമർശിച്ചു. ഒന്നുകിൽ വി ഡി സതീശൻ ഗ്രഹപാഠം ചെയ്തില്ല അല്ലെങ്കിൽ അദാനിക്ക് വേണ്ടി നല്ലവണ്ണം പഠിച്ചെന്നും അദ്ദേഹം വിമർശിച്ചു. ഒന്നുമറിഞ്ഞില്ല എന്ന് പറയുന്നത് വിശ്വസിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.Also Read: ബിജെപി ഫണ്ട് വിവാദത്തിൽ വഴിത്തിരിവ്; നോട്ടു കെട്ടുമായുള്ള എബിവിപി നേതാവിന്റെ തെരഞ്ഞെടുപ്പ് സമയത്തെ സെൽഫി പുറത്ത്സത്യപ്രതിജ്ഞയ്ക്ക് മുൻപ് എന്തിന് ചാർട്ടേർഡ് ഫ്ലൈറ്റിൽ പോയി അദാനിയെ കണ്ടെന്നും അദ്ദേഹം ചോദിച്ചു. എംഎസ് സി എന്ന വലിയ കമ്പനി വരുന്നതിന് എതിരല്ലെന്നും വിഴിഞ്ഞം ഏറ്റെടുക്കുന്നതിലാണ് എതിർപ്പെന്നും അദ്ദേഹം പറഞ്ഞു.The post വിഴിഞ്ഞം ഓഹരി കൈമാറ്റം; മന്ത്രിസഭ ചർച്ച ചെയ്തോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഡോ. തോമസ് ഐസക് appeared first on Kairali News | Kairali News Live.