കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ക്ലോക്ക് റൂം അപകടം; ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

Wait 5 sec.

കോഴിക്കോട്| കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ക്ലോക്ക് റൂം കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന് മലബാറിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള സര്‍വീസുകള്‍ നിര്‍ത്തി. ഈ ട്രാക്കിലൂടെ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകുകയില്ല. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയ ശേഷമേ ഗതാഗത സര്‍വീസ് ഉണ്ടാകുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.നിലവില്‍ നാലാമത്തെ ട്രാക്കിലൂടെ മാത്രമായിരിക്കും ട്രെയിന്‍ ഗതാഗതം ഉണ്ടാകുക. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട ജനശതാബ്ദി എക്‌സ്പ്രസ് കല്ലായി റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെടും.ട്രെയിന്‍ നമ്പര്‍ 12076 തിരുവനന്തപുരം സെന്‍ട്രല്‍- കോഴിക്കോട് ജനശതാബ്ദി ഇന്ന് കല്ലായിയില്‍ സര്‍വീസ് അവസാനിപ്പിക്കും. ഇന്നലെ പുറപ്പെട്ട ട്രെയിന്‍ നമ്പര്‍ 16511 കെ എസ് ആര്‍ ബെംഗളുരു-കോഴിക്കോട് എക്‌സ്പ്രസ് വെസ്റ്റ് ഹില്ലില്‍ സര്‍വീസ് അവസാനിപ്പിക്കും. വെസ്റ്റ് ഹില്ലിനും കോഴിക്കോടിനും ഇടയിലുള്ള സര്‍വീസ് ഭാഗികമായി റദ്ദാക്കി.കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് (12075 )കല്ലായിയില്‍ നിന്ന് യാത്ര ആരംഭിക്കും. കോഴിക്കോട് – ബെംഗളുരു എക്‌സ്പ്രസ് (16512) വെസ്റ്റ്ഹില്‍ സ്‌റ്റേഷനില്‍ നിന്ന് യാത്ര തുടങ്ങും.Content Highlights:The clock room building at Kozhikode railway station collapsed causing major changes to train services in Malabar. Traffic through tracks one, two, and three has been suspended until a fitness certificate is obtained. Trains like Jan Shatabdi and Bengaluru Express will now operate from Kallai and West Hill.