പത്തനംതിട്ട| പത്തനംതിട്ടയില്‍ 13കാരിയുടെ വ്യാജ പരാതിയില്‍ കേസെടുത്ത കൂടല്‍ സ്റ്റേഷനിലെ എസ്ഐ ജയ്‌മോനെ സ്ഥലം മാറ്റി. കസ്റ്റഡിയിലെടുത്തവരെ മര്‍ദിച്ചെന്ന പരാതിയിലാണ് നടപടി. കേസില്‍ പോലീസിനെതിരെ കസ്റ്റഡിയില്‍ എടുത്ത കുട്ടികളുടെ രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു.പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ എടുത്തുവെന്നും കുട്ടികളോട് പോലീസ് അപമര്യാദയായി പെരുമാറിയെന്നും രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.ജൂലൈ 3-ാം തീയതി രാത്രി എട്ട് മണിയോടെ സിവില്‍ വേഷത്തിലെത്തിയ കൂടല്‍ എസ്‌ഐയും സംഘവും, പത്തനാപുരത്തുള്ള വാടകവീട്ടില്‍ അതിക്രമിച്ചു കയറി കുട്ടിയെ അറസ്റ്റ് ചെയ്യ്തത്.സ്റ്റേഷനിലെത്തിച്ച ശേഷം, തനിക്ക് യാതൊരു അറിവുമില്ലാത്ത സംഭവത്തെക്കുറിച്ച് ക്രൂരമായ ചോദ്യം ചെയ്യലും മര്‍ദ്ദനവുമാണ് നേരിടേണ്ടി വന്നതെന്ന് യുവാവ് പരാതിയില്‍ വ്യക്തമാക്കുന്നു.സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന പതിമൂന്ന് വയസ്സുകാരിയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. പീഡനം നടന്നിട്ടില്ലെന്ന വൈദ്യ പരിശോധനാ ഫലം ലഭിച്ചതോടെയാണ് കേസില്‍ പോലീസ് സമഗ്രമായ അന്വേഷണം നടത്തിയത്.കസ്റ്റഡിയിലെടുത്ത 6 പേരെ പോലീസ് വിട്ടയക്കുകയും ചെയ്തു. കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കമാണോ ഇത്തരം ഒരു പരാതിക്ക് കാരണമായതെന്ന് പോലീസ് അന്വേഷിക്കുകയാണ്.Content Highlights:Koodal SI Jaimon has been transferred following allegations of custodial torture in Pathanamthitta. The action comes after parents accused the police of illegally detaining and assaulting youths. Investigations revealed that a 13-year-old girl’s abuse complaint against them was completely fake.