മണിക്കൂറുകളോളം ചാറ്റ് ചെയ്യാം, കോൾ വേണ്ടേ വേണ്ട; നിങ്ങൾക്ക് ടെലിഫോബിയ ആവാം

Wait 5 sec.

എപ്പോൾ നോക്കിയാലും ഫോണിലാണ്, എന്നാൽ ഒന്ന് സംസാരിക്കാമെന്ന് ഓർത്ത് വിളിച്ചാൽ കോൾ കിട്ടില്ല. നിങ്ങളിൽ പലർക്കും കാണും ഇങ്ങനെയുള്ള സുഹൃത്തുക്കൾ അല്ലേ ? എന്നാൽ, ഇവർക്ക് മെസേജ് അയച്ചാലോ ഉടനടി മറുപടി കിട്ടും. ഇതിന് പിന്നിലെ കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ. ഇത് മടിയല്ല, ഒരു തരത്തിലുള്ള മാനസിക പ്രതികരണമാണ്.ഈ അവസ്ഥയെ ആണ് ടെലിഫോബിയ എന്ന് വിളിക്കുന്നത്. ടെലിഫോണിൽ സംസാരിക്കേണ്ടി വരുമ്പോൾ ഉണ്ടാവുന്ന അമിതമായ ഭയം, ഉത്കണ്ഠ എന്നിവയാണ് ടെലിഫോബിയ. ഇതിനെ മാനസികാരോ​ഗ്യം പ്രശ്നമായി അം​ഗീകരിച്ചിട്ടില്ലെങ്കിലും സാമൂഹികമായ ഉത്കണ്ഠ ഉൾപ്പെടെയുള്ള അവസ്ഥകളിൽ ഇതും ഉൾപ്പെടുന്നു.also read; നിശബ്ദ പുഞ്ചിരിക്ക് പിന്നിൽ ആർക്കും കാണാൻ കഴിയാത്ത ഒരു പോരാട്ടം ഉണ്ടാകാം…; എന്താണ് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർഒരാളോട് മെസേജിലൂടെ ആശയവിനിമയം നടത്തുമ്പോൾ ആലോചിച്ച് മറുപടി പറയാം. എന്നാൽ, ഫോൺ കോളിലാകുമ്പോൾ ഉടൻ മറുപടി നൽകണം ഇതാണ് ഇത്തരക്കാരെ അലട്ടുന്ന ഏറ്റവും പ്രധാന പ്രശ്നം. മെസേജിലൂടെ ആവുമ്പോൾ തെറ്റ് തിരുത്താൻ സാധിക്കുമല്ലോ, കൂടാതെ സമയമെടുത്ത് മറുപടി നൽകാം. എന്നാൽ, ഫോൺ കോളിലൂടെ ആശയവിനിമയം നടത്തുമ്പോൾ നമ്മുടെ ശബ്ദത്തിലെ വികാരങ്ങൾ എളുപ്പത്തിൽ പ്രകടമാവും ഇത് ഇത്തരക്കാരിൽ ആശങ്കയുണ്ടാക്കും.സാമൂഹിക ഉത്കണ്ഠ ആണ് ഈ അവസ്ഥയുടെ പ്രധാന കാരണം. മുൻകാല മോശം അനുഭവങ്ങളും പിന്നോട്ട് വലിക്കും. ‌മറ്റുള്ളവർ എന്നെ എങ്ങനെ വിലയിരുത്തും എന്നതും ആശങ്കയാണ്. ഈ അവസ്ഥയെ മറികടക്കാനും വഴികളുണ്ട്. ചെറിയ കോളുകളിൽ നിന്ന് വേണം തുടങ്ങാൻ. പരിചയമുള്ള ആളുകളോട് സംസാരിക്കുന്നതാവും ഏറ്റവും ഉചിതം. ഈ ഭയം നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുവെങ്കിൽ ഒരു മാനസികാരോ​ഗ്യ വിദ​ഗ്ധനെ കാണാം.The post മണിക്കൂറുകളോളം ചാറ്റ് ചെയ്യാം, കോൾ വേണ്ടേ വേണ്ട; നിങ്ങൾക്ക് ടെലിഫോബിയ ആവാം appeared first on Kairali News | Kairali News Live.