‘മാലിന്യ സംസ്കരണത്തിൽ മറുപടി നൽകാതെ തിരുവനന്തപുരം മേയർ പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നടത്തുന്നു’; അഡ്വ എസ്. പി. ദീപക്

Wait 5 sec.

മാലിന്യ സംസ്കരണത്തിലും പകർച്ചവ്യാധി വ്യാപനത്തിലും മറുപടി നൽകാതെ തിരുവനന്തപുരം നഗരസഭ മേയർ പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നടത്തുന്നതായി പാർലിമെന്ററി പാർട്ടി നേതാവ് അഡ്വ എസ്. പി. ദീപക് ചോദിച്ചു.നഗരമാകെ മാലിന്യം കുന്നുകൂടുകയും ശുചീകരണ സംവിധാനം തകർന്നടിയുകയും പകർച്ചവ്യാധികൾ വ്യാപകമായി പടരുകയും ചെയ്ത സാഹചര്യത്തിൽ, ജനങ്ങളും മാധ്യമങ്ങളും പ്രതിപക്ഷവും ഉയർത്തുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്നതിന് പകരം പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് മേയർ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭരണപരമായ പരാജയങ്ങൾ മറച്ചുവയ്ക്കാനുള്ള ശ്രമം മാത്രമാണ് മേയറുടെ പ്രതികരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.ഭരണസമിതിയുടെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുമ്പോൾ അവ തിരുത്താനുള്ള ആത്മാർത്ഥത കാണിക്കുന്നതിന് പകരം ഇടതുനേതാക്കളെയും പ്രത്യേകിച്ച് സിപിഎം നേതാക്കളെയും വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് മേയറുടെ പതിവെന്നും ദീപക് കുറ്റപ്പെടുത്തി.also read; വിഴിഞ്ഞത്തിന്റെ കാര്യത്തിൽ ഓരോ മലയാളിക്കും താത്പര്യമുണ്ട്, ജനാധിപത്യബോധത്തിന്റെ താത്പര്യമാണത്: കെ കെ രാ​ഗേഷ്ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണത്തിലെ ഗുരുതര വീഴ്ചകൾ അന്നുതന്നെ എൽഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അതിൽ നിന്ന് യാതൊരു പാഠവും ഉൾക്കൊള്ളാതെ അതേ അനാസ്ഥയോടെയാണ് നഗരഭരണം മുന്നോട്ടുപോകുന്നത്. മഴക്കാല പൂർവ ശുചീകരണം പൂർണമായി പരാജയപ്പെട്ടിട്ടും അതിന്റെ ഉത്തരവാദിത്വം മറ്റ് ഏജൻസികളുടെ മേൽ ചുമത്തി രക്ഷപ്പെടാനാണ് മേയർ ശ്രമിക്കുന്നത്.എല്ലാ ദിവസവും ‘ഇൻഡോർ മോഡൽ’, ‘ബ്ലൂപ്രിന്റ്’ എന്നീ വാക്കുകൾ ആവർത്തിക്കുന്നതല്ലാതെ നഗരത്തിന്റെ ശുചിത്വത്തിനും മാലിന്യ സംസ്കരണത്തിനുമായി യാതൊരു ഫലപ്രദമായ നടപടിയും സ്വീകരിച്ചിട്ടില്ല. അധികാരത്തിലെത്തി ആറുമാസം പിന്നിട്ടിട്ടും “ഇനിയും സമയമുണ്ട്” എന്ന ന്യായീകരണമാണ് മേയർ ഉയർത്തുന്നത്. ഇത് ഭരണത്തിന്റെ കഴിവില്ലായ്മ മറയ്ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.മാലിന്യ സംസ്കരണത്തിനായി സ്ഥാപിച്ച 563 എയ്റോബിക് ബിന്നുകളിൽ പകുതിയിലധികവും തകർന്നുകിടക്കുകയാണ്. ശേഷിക്കുന്നവ മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായിരിക്കുകയാണ്. 10 ബയോഗ്യാസ് പ്ലാന്റുകളിൽ രണ്ടെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരങ്ങൾ ഉയരുകയാണ്. നിലവിലെ കരാറുകൾ പുതുക്കുകയോ പുതിയ കരാറുകൾ നൽകുകയോ ചെയ്യാത്തത് സ്ഥിതി കൂടുതൽ ഗുരുതരമാക്കിയെന്നും അദ്ദേഹം ആരോപിച്ചു.പകർച്ചവ്യാധികളുടെ വ്യാപനത്തിലും നഗരസഭയുടെ അനാസ്ഥ വ്യക്തമാണ്. ഡെങ്കിപ്പനി ബാധിച്ച് മൂന്ന് പേർ നഗരത്തിൽ മരിക്കുകയും ഇൻഫ്ലുവൻസ A, അമീബിക് മസ്തിഷ്കജ്വരം എന്നിവ ബാധിച്ച് ഓരോരുത്തർ വീതം മരിക്കുകയും ചെയ്തു. മേയ്, ജൂൺ, ജൂലൈ മാസങ്ങളിലായി 227 പേർക്ക് ഡെങ്കിപ്പനി, 33 പേർക്ക് എലിപ്പനി, 18 പേർക്ക് ചിക്കുൻഗുനിയ, 6 പേർക്ക് അമീബിക് മസ്തിഷ്കജ്വരം, 8 പേർക്ക് ഷിഗെല്ല എന്നിവ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ഈ ഗുരുതര സാഹചര്യം സംബന്ധിച്ച് ജനങ്ങളും മാധ്യമങ്ങളും ചോദ്യം ചെയ്യുമ്പോൾ അവരെ പരിഹസിക്കുകയും വിഷയത്തെ നിസാരവത്കരിക്കുകയുമാണ് മേയർ ചെയ്യുന്നതെന്ന് ദീപക് ആരോപിച്ചു.തെരുവ് നായ പ്രശ്നം ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ല. സ്ലോട്ടർ ഹൗസിന്റെ നിർമ്മാണം പൂർത്തിയായിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല. രാവിലെ മുതൽ പാതിരാത്രിവരെ മേയർ ഓഫീസിലുണ്ടെന്ന് പ്രചരിപ്പിക്കുന്നുണ്ടെങ്കിലും നഗരത്തിന്റെ അടിയന്തര പ്രശ്നങ്ങളിൽ സമയോചിതമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നില്ല. അതിന് കാരണം മേയറുടെ ചുറ്റുമുള്ള ഉപദേശക വലയമാണെന്നും ദീപക് ആരോപിച്ചു.ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം ഓരോ ദിവസവും പുതിയ വിവാദങ്ങൾ സൃഷ്ടിക്കുകയും വിമർശനങ്ങളിൽ നിന്ന് ഒളിച്ചോടുകയും ചെയ്യുന്ന മേയറുടെ സമീപനം നഗരഭരണത്തിന് തന്നെ അപമാനമായി മാറിയിരിക്കുകയാണ്. മേയറുടെ പ്രവർത്തനങ്ങളും പ്രസ്താവനകളും ഗൗരവമായി വിലയിരുത്താൻ BJP നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.The post ‘മാലിന്യ സംസ്കരണത്തിൽ മറുപടി നൽകാതെ തിരുവനന്തപുരം മേയർ പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നടത്തുന്നു’; അഡ്വ എസ്. പി. ദീപക് appeared first on Kairali News | Kairali News Live.