ദില്ലിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. ആഫിയ അയ്യൂബിനെയാണ് കാണാതായത്. 23 വയസുകാരിയാണ്.ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനിയാണ് കാണാതായ ആഫിയ അയ്യൂബ്. ജാമിയ മില്ലിയ ഇസ്ലാമിയയിലെ ഇന്റർനാഷണൽ റിലേഷൻസ് (വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്) രണ്ടാം വർഷ എംഎ വിദ്യാർഥിനിയാണ്. ഇന്നലെ രാത്രി ഏകദേശം 11:30 മുതലാണ് വിദ്യാർഥിനിയെ കാണാതായതെന്നാണ് പരാതി.ALSO READ: ‘വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തെ കുറിച്ചുള്ള വാർത്തകൾ ആദ്യം വന്നത് ദേശാഭിമാനിയിൽ അല്ല’; മുഖ്യമന്ത്രി സംസാരിക്കുന്നത് വസ്തുതകൾ പരിശോധിക്കാതെയെന്ന് പി രാജീവ്മരുന്ന് വാങ്ങാനെന്ന് പറഞ്ഞ് ഓഖ്‌ല ഹെഡിലെ താമസസ്ഥലത്ത് നിന്ന് ഇറങ്ങിയ ആഫിയയെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല. ഫോൺ മുറിയിൽ ഉപേക്ഷിച്ചാണ് ആഫിയ പോയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥിനിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 7503703032 എന്ന നമ്പറിൽ ഉടൻ ബന്ധപ്പെടേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.Afiya Ayyub, a 23-year-old Malayali student pursuing MA in International Relations at Jamia Millia Islamia, has gone missing in Delhi. Police have launched an investigation.The post ദില്ലിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി appeared first on Kairali News | Kairali News Live.