മർകസ് ഗ്ലോബൽ പ്രവാസി ഫാമിലി സമ്മിറ്റ് നാളെ

Wait 5 sec.

കോഴിക്കോട്| മർകസ് പദ്ധതികളുടെയും സംരംഭങ്ങളുടെയും പ്രധാന സഹകാരികളായ പ്രവാസി മലയാളികൾക്കായി ഒരുക്കുന്ന സ്നേഹ സംഗമം ‘ഗ്ലോബൽ പ്രവാസി ഫാമിലി സമ്മിറ്റ്’ നാളെ (വ്യാഴം) നടക്കും. വിവിധ രാജ്യങ്ങളിലെ പ്രവാസി നേതാക്കളും സന്നദ്ധ പ്രവർത്തകരും മർകസ് കമ്മിറ്റി അംഗങ്ങളും പ്രതിനിധികളും പങ്കെടുക്കുന്ന സമ്മിറ്റ് സംസ്ഥാന വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉദ്‌ഘാടനം ചെയ്യും. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തും.പ്രവാസി ക്ഷേമവും സുസ്ഥിരതയും മർകസിന്റെ ചരിത്രവും വർത്തമാനവും പ്രമേയമായ വിവിധ സെഷനുകളാണ് സമ്മിറ്റിൽ നടക്കുക. 15 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. രാവിലെ 9 മണിക്ക് മർകസ് കൺവെൻഷൻ സെന്ററിൽ ആരംഭിക്കുന്ന പരിപാടിയിൽ മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിക്കും. വൈസ് പ്രസിഡന്റ് വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിക്കും. സെക്രട്ടറി സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും.സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ജസീൽ കാമിൽ സഖാഫി, ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി, ഉസ്മാൻ സഖാഫി തിരുവത്ര, എംസി അബ്ദുൽ ഗഫൂർ മാസ്റ്റർ വാഴക്കാട്, റോഷൻ നൂറാനി തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. മർകസ് ഗ്ലോബൽ കൗൺസിൽ ചാപ്റ്റർ നേതാക്കൾ ആശംസകൾ നേരും.മർകസ് ഡയറക്ടർ സിപി ഉബൈദുല്ല സഖാഫി സ്വാഗതവും ഗ്ലോബൽ കൗൺസിൽ ജോയിന്റ് ഡയറക്ടർ ദുൽകിഫിൽ സഖാഫി നന്ദിയും പറയും. വിവിധ അനുമോദന ചടങ്ങുകളും കുട്ടികൾക്കും സ്ത്രീകൾക്കുമായി പ്രത്യേക സെഷനുകളും സമ്മിറ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: +91 9846 311 166Content Highlights:The Markaz Global Pravasi Family Summit will be held tomorrow at the Markaz Convention Centre. Kerala Minister Sunny Joseph will inaugurate the event while Markaz General Secretary Kanthapuram AP Aboobacker Musliyar will deliver the blessing speech. Over a thousand delegates from 15 countries are expected to attend the sessions.