തിരുവല്ലത്ത് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. തൊടുപുഴ സ്വദേശി മൃദുല അന്നാ ഉമ്മൻ (25),നവീൻ സിബി എറണാകുളം സ്വദേശി (25) എന്നിവരാണ് മരിച്ചത്. തിരുവല്ലം ടോൾ പാസയ്ക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ ആയിരുന്നു അപകടം.ബൈക്ക് നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. തിരുവല്ലത്ത് നിന്നും കോവളത്തേക്ക് പോവുകയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. മരിച്ച രണ്ടുപേരുംഐടി മേഖലയിലെ ജീവനക്കാരാണ്.ENGLISH SUMMARY : Two people died in a road accident at Thiruvallam. The deceased have been identified as Mridula Anna Oommen (25) from Thodupuzha and Naveen Cibi (25) from Ernakulam. The accident occurred around 3:30 PM today near the Thiruvallam toll plaza; the bike lost control and crashed into a pole. The vehicle was traveling from Thiruvallam towards Kovalam. Both deceased individuals were employed in the IT sector.The post തിരുവല്ലത്ത് വാഹനാപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.