തിരുവനന്തപുരം വർക്കലയിൽ 19 കാരിയായ നവവധു ജീവനൊടുക്കി. വർക്കല റാത്തിക്കൽ സ്വദേശി നാസിയയാണ് മരിച്ചത്. റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകളാണ് നാസിയ. ഇന്നലെ വൈകുന്നേരമാണ് യുവതി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്.ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു.also read:കെഎസ്ആർടിസി ബസ് കാറിനുപിന്നിൽ ഇടിച്ച് അപകടം; സംഭവം പത്തനംതിട്ടയിൽരണ്ടുമാസം മുമ്പാണ് നാസിയയുടെ വിവാഹം നടന്നത്. ഭർത്താവ് പരവൂർ തെക്കുംഭാഗം സ്വദേശി അൻസർ വിദേശത്തേക്ക് പോയതിന് പിന്നാലെ നാസിയ വിഷാദത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നിലവിലെ സാഹചര്യത്തിൽ ആർഡിഒയുടെ സാന്നിധ്യത്തിലായിരിക്കും ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിക്കുക. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ വർക്കല പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.ഭർത്താവിൽ നിന്ന് അകന്നുനിൽക്കേണ്ടി വന്നതിനെ തുടർന്ന് നാസിയയ്ക്ക് മാനസിക വിഷമമുണ്ടായിരുന്നുവെന്ന് വീട്ടുകാർ അറിയിച്ചതായി പൊലീസ് പറയുന്നു.ENGLISH SUMMARY : A 19-year-old newlywed woman died by suicide in Varkala, Thiruvananthapuram. The deceased, Nasiya, was a native of Rathikkal, Varkala, and the daughter of Naushad and Saheera of ‘Nasiya Manzil’. She had attempted to hang herself in her bedroom yesterday evening; she passed away at the hospital early this morning after her condition became critical.The post വർക്കലയിൽ 19 കാരിയായ നവവധു ജീവനൊടുക്കി; അന്വേഷണം ആരംഭിച്ച് പൊലീസ് appeared first on Kairali News | Kairali News Live.