ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് പാലായിൽ തുടക്കമായി. സമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ നേതാക്കളുടെ സ്മൃതിമണ്ഡപത്തിൽ നിന്നുള്ള വിവിധ ജാഥകൾ ഇന്നലെ സമ്മേളന നഗറിൽ എത്തി.പാലാ മുനിസിപ്പൽ ടൗൺഹാളിൽ ആരംഭിച്ച പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി. വസിഫ് ഉദ്ഘാടനം ചെയ്തു.. കേരളത്തെ തൂക്കി വിൽക്കാനാണ് യുഡിഎഫ് സർക്കാരിന്റെ നീക്കമെന്ന് വസിഫ് പറഞ്ഞു.also read:കള്ളാടി ദുരന്തം; മരിച്ചവരുടെ എണ്ണം ആറായി ഉയർന്നുപ്രതിനിധി സമ്മേളനത്തിൽ 43 ജില്ലാ കമ്മിറ്റി അംഗങ്ങളടക്കം 347 പ്രതിനിധികൾ പങ്കെടുക്കുന്നത്. വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. 11-ന് വൈകിട്ട് നാലിന് കെ.എസ്.ആർ.ടി.സി. ജങ്ഷനിൽനിന്ന് യുവജന റാലി ആരംഭിക്കും. തുടർന്ന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ചേരുന്നചേരുന്ന പൊതുസമ്മേളനം മുൻ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് ഉദ്ഘാടനം ചെയ്യും.The post ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് പാലായിൽ തുടക്കമായി appeared first on Kairali News | Kairali News Live.